ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പതിനാറാം പതിപ്പില്‍ പഞ്ചാബ് കിംഗ്‌സിനെ നയിക്കുന്നത് തകര്‍പ്പന്‍ ബാറ്റര്‍ ശിഖര്‍ ധവാനാണ്. സമീപഭാവിയില്‍ രാഷ്ട്രീയത്തില്‍ ചേരാനുള്ള സാധ്യതകളെക്കുറിച്ച് അദ്ദേഹം തുറന്നു പറയുന്ന വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്. താന്‍ ഇതിനെക്കുറിച്ച്‌ ആരുമായും ഇതുവരെ സംസാരിച്ചിട്ടില്ലെന്നും എന്നാല്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളില്‍ ചേരുകയാണെങ്കില്‍ 100% നല്‍കുമെന്നും ഡല്‍ഹിയില്‍ ജനിച്ച ക്രിക്കറ്റ് താരം പറഞ്ഞു.

“ഇപ്പോള്‍, എനിക്ക് അത്തരം പദ്ധതികളൊന്നുമില്ല, പക്ഷേ അത് എന്റെ വിധിയില്‍ എഴുതിയിട്ടുണ്ടെങ്കില്‍, തീര്‍ച്ചയായും ഞാന്‍ അതിന് പോകും. ഞാന്‍ ഏത് മേഖലയിലേക്ക് പോയാലും എന്റെ 100 ശതമാനം ഞാന്‍ നല്‍കും, വിജയം എനിക്ക് ഉറപ്പാണെന്ന് എനിക്കറിയാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഞാന്‍ 11 വയസ്സ് മുതല്‍ കഠിനാധ്വാനം ചെയ്യുന്നു, എല്ലാ മേഖലയിലും സമാനമായ വിജയമന്ത്രമുണ്ട്. ക്രിക്കറ്റ് കളിക്കുന്നതിന്റെ ഗുണം അതൊരു ടീം ഗെയിമാണ്, എപ്പോള്‍ പുറത്തുകടക്കണമെന്നും അകത്ത് കടക്കണമെന്നും നിങ്ങള്‍ക്കറിയാം. എല്ലായ്‌പ്പോഴും മുന്നോട്ട് പോയി പുറത്തേക്ക് പോകേണ്ട ആവശ്യമില്ല, “ധവാന്‍ പറഞ്ഞു

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക