കുറുപ്പന്തറ: ഗൂഗിൾ മാപ്പ് നോക്കി കാർ ഓടിച്ച് എത്തിയത് തോട്ടിലേക്ക്. തോട്ടിൽ മുങ്ങിയ കാറിൽ നിന്നും യാത്രക്കാരെ നാട്ടുകാർ രക്ഷപ്പെടുത്തി. ഇന്നലെ രാവിലെ 11.30ന് കുറുപ്പന്തറ – കല്ലറ റോഡിൽ കുറുപ്പന്തറ കടവ് തോട്ടിലേക്കാണ് കാർ വീണത്. സ്ത്രീകളും കുട്ടികളും അടക്കം 7 പേരാണ് കാറിൽ ഉണ്ടായിരുന്നത്. സംഭവം കണ്ടു നിന്ന നാട്ടുകാർ ഓടിയെത്തി വാതിൽ തുറന്ന് കാറിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്തുകയായിരുന്നു.

പിന്നീട് ലോറിയിൽ കാർ കെട്ടിവലിച്ച് കരയിൽ എത്തിച്ചു. മൂന്നാറിൽ നിന്ന് ആലപ്പുഴയിലേക്ക് പോയ ഇതര സംസ്ഥാനക്കാരായ വിനോദ സഞ്ചാരികളാണ് അപകടത്തിൽ പെട്ടത്. ഗൂഗിൾ മാപ്പ് നോക്കിയാണ് ഡ്രൈവർ വാഹനം ഓടിച്ചിരുന്നത്. ശക്തമായ മഴ ആയിരുന്നതിനാൽ റോഡരികിലെ തോട്ടിലേക്ക് കാർ ഓടിയിറങ്ങുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പിന്നാലെ വന്ന മറ്റൊരു കാർ അപകടത്തിൽ പെടാതെ രക്ഷപ്പെട്ടതായി നാട്ടുകാർ പറഞ്ഞു. ഏതാനും മാസം മുൻപ് ഓട്ടോ റിക്ഷ നിയന്ത്രണം വിട്ട് ഈ ഭാഗത്ത് തോട്ടിൽ പതിച്ചിരുന്നു. തോട്ടിലൂടെ ഒഴുകിയ യാത്രക്കാരെ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക