ഗൂഗിൾ മാപ്പിനെ ആശ്രയിക്കുന്ന യാത്രക്കാർക്ക് അപകടങ്ങൾ നിത്യസംഭവമായി മാറിയിരിക്കുകയാണ്. ഇന്നലെ അർധരാത്രി തിരുവല്ല സ്വദേശിയായ ഒരു വനിതാ ഡോക്ടറും കുടുംബവും ഗൂഗിൾ മാപ്പിൽ വിശ്വസിച്ച് വാഹനമോടിച്ചപ്പോൾ വഴി തെറ്റി കാർ തോട്ടിൽ വീണു.

വ്യാഴാഴ്ച രാത്രി 11 മണിയോടെ കോട്ടയം നാട്ടകം പാറേച്ചാൽ ബൈപ്പാസിലാണ് സംഭവം. എറണാകുളത്ത് നിന്ന് തിരുവല്ലയിലേക്ക് മടങ്ങുകയായിരുന്നു ഡോക്ടറും കുടുംബവും. ഗൂഗിൾ മാപ്പിൽ ലൊക്കേഷൻ നൽകിയാണ് ഇവർ കാർ ഓടിച്ചത്. ഇതിനിടെ ലൊക്കേഷൻ തെറ്റി പാറേച്ചാൽ ബൈപ്പാസിൽ എത്തി. തുടർന്ന് കാർ നിയന്ത്രണം വിട്ട് സമീപത്തെ തോട്ടിലേക്ക് വീണു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ഈ സമയം തോട്ടിൽ വീണ കാറിൽ നിന്ന് അയൽവാസികൾ കയർ ഇട്ട് പുറത്തെടുത്തു. തുടർന്ന് ഇവരെ സമീപത്തെ വീട്ടിലെത്തിച്ചു. ഈ വീട്ടിൽ നിന്ന്, ഇവർക്ക് ധരിക്കാനുള്ള വസ്ത്രങ്ങൾ നൽകി. ഈ വസ്ത്രങ്ങൾ ധരിച്ചാണ് അവർ വീട്ടിലേക്ക് മടങ്ങിയത്.

ഇതു കഴിഞ്ഞ്നാട്ടുകാർ ഓടിക്കൂടിയതിനെ തുടർന്ന് കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ നിന്നുള്ള പൊലീസും ഫയർ റെസ്ക്യൂ ടീമും സ്ഥലത്തെത്തി. കാറിലുണ്ടായിരുന്ന ആർക്കും പരിക്കില്ല.
തിരുവല്ല സ്വദേശിനിയായ ഡോ.സോണിയ, അവരുടെ മൂന്നുമാസം പ്രായമുള്ള കുട്ടി, കാർ ഓടിച്ചിരുന്ന ബന്ധു, ഡോ.സോണിയയുടെ അമ്മ എന്നിവർ അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക