വ​ണ്ണ​പ്പു​റം: ആ​ല​പ്പു​ഴ-​മ​ധു​ര ദേ​ശീ​യ​പാ​ത​യി​ല്‍ വ​ണ്ണ​പ്പു​റം നാ​ല്‍പ​തേ​ക്ക​റി​ല്‍ 18 ട​യ​റു​ള്ള ട്രെ​യി​ല​ര്‍ ലോറി ക​യ​റ്റം ക​യ​റാ​നാ​കാ​തെ കു​ടു​ങ്ങി. ശനിയാഴ്ച രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. വാ​ഴ​ത്തോ​പ്പി​ല്‍ വൈ​ദ്യു​തി ബോ​ര്‍ഡി​നു​വേ​ണ്ടി 30 ട​ണ്ണോ​ളം വൈ​ദ്യു​തി കമ്ബി​ക​ളു​മാ​യി രാ​ജ​സ്ഥാ​നി​ലെ അ​ജ്മീ​റി​ല്‍ നിന്ന്​ വ​ന്ന​താ​ണ്. ഗൂ​ഗി​​ള്‍മാ​പ്​ നോ​ക്കി റോ​ഡ് തെ​ര​ഞ്ഞെ​ടു​ത്ത​താ​ണ് വാ​ഹ​നം വ​ഴി​യി​ല്‍ കു​ടു​ങ്ങാ​നി​ട​യാ​ക്കി​യ​ത്. പി​ന്നീ​ട് ഹൈ​വേ പൊ​ലീ​സ്​ സ​ഹാ​യ​ത്തോ​ടെ വാ​ഹ​നം അ​ര കി​ലോ​മീ​റ്റ​റി​ലേ​റെ ദൂ​രം പിന്നോ​ട്ടെ​ടു​ത്ത് സ​മീ​പ​ത്തെ പെ​ട്രോ​ള്‍ പ​മ്ബി​ലെ​ത്തി​ച്ചാ​ണ് റോ​ഡി​ലെ ഗ​താ​ഗ​ത​ത​ട​സ്സം നീ​ക്കി​യ​ത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക