ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ കമലഹാസന്‍ നായകനായ വിക്രം സിനിമയുടെ ട്രെയ്‌ലര്‍ പുറത്ത്. മാസ്സ്, ക്ലാസ്സ് ആക്ഷന്‍ എല്ലാം ഉള്‍പ്പെടുത്തിയുള്ള ഇറങ്ങിയത്. ജൂണ്‍ മൂന്നിന് സിനിമ റിലീസിന് എത്തും.

സിനിമ ആരാധകര്‍ക്ക് എന്നും ഹരം കൊള്ളിച്ച നടനാണ് കമലഹാസന്‍. അദ്ദേഹത്തിന്റെ സിനിമ ഇറങ്ങുന്നത് എന്നും ഒരു ആഘോഷമാണ്. ലോകേഷിന്റെ നാലാമത്തെ സിനിമ കൂടിയാണിത്. വിജയ് സേതുപതി, ഫഹദ് ഫാസില്‍, നരേന്‍, ചെമ്ബന്‍ വിനോദ് തുടങ്ങിയ വലിയ താരനിരകള്‍ തന്നെ അണിനിരക്കുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

കമല്‍ഹാസന്റെ പ്രോഡക്ഷന്‍ കമ്ബനി രാജ് കമല്‍ ഇന്റര്‍നാഷണ്‍ലാണ് ചിത്രം പ്രോഡൂസ് ചെയ്യുന്നത്. അതുകൊണ്ട് ഹോളിവുഡ് സമാനമായ രീതിയിലെ മാസ്സ് ആക്ഷന്‍ പാക്കിഡ് എന്‍ര്‍ടെയ്‌നര്‍ തന്നെ നമുക്ക് തിയേറ്ററില്‍ ആസ്വധിക്കാം. ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രണം. അനിരുദ്ധാണ് സംഗീതം ഒരുക്കിയത്. സിനിമയുടെ ടീസര്‍ റിലീസായതുമുതലെ ആരാധകര്‍ ഏറെ പ്രതീക്ഷ വയ്ക്കുന്ന സിനിമയാണിത്.

വിക്രം സിനിമയുടെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ ആണ്. പ്രീ റിലീസ് ഹൈപ്പിനെ തുടര്‍ന്ന് 125 കോടി റെക്കോര്‍ഡ് തുകയ്ക്ക് വിറ്റതായാണ് നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക