മഹേഷ് വെട്ടിയാര്‍ സംവിധാനം ചെയ്യുന്ന ‘വെള്ളരിക്ക പട്ടണം’ എന്ന ചിത്രത്തില്‍ മഞ്ജു വാര്യരും സൗബിന്‍ ഷാഹിറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇപ്പോള്‍ സിനിമയിലെ ടീസര്‍ പുറത്തിറങ്ങി. നടന്‍മാരായ സലിം കുമാര്‍, സുരേഷ് കൃഷ്ണ, കൃഷ്ണ ശങ്കര്‍, ശബരീഷ് വര്‍മ, ഇടവേള ബാബു, അഭിരാമി ഭാര്‍ഗവന്‍, കോട്ടയം രമേഷ്, വീണ നായര്‍, പ്രമോദ് വെളിയനാട്, ശ്രീകാന്ത് വെട്ടിയാര്‍ എന്നിവരാണ് ചിത്രത്തിലെ ചില പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ശരത് കൃഷ്ണയും മഹേഷ് വെട്ടിയാറും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അലക്‌സ് ജെ പുളിക്കല്‍ ഛായാഗ്രാഹകനായി. അപ്പു ഭട്ടതിരിയും അര്‍ജു ബെന്നും ചേര്‍ന്ന് എഡിറ്റ് ചെയ്യുന്ന ചിത്രത്തിന്റെ സംഗീതം സച്ചിന്‍ ശങ്കര്‍ മന്നത്താണ്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് ജോതിഷ് ശങ്കറാണ് പ്രൊഡക്ഷന്‍ ഡിസൈനര്‍. സംസ്ഥാന അവാര്‍ഡ് ജേതാവായ ഡിസൈനര്‍ സമീറ സനീഷാണ് വസ്ത്രാലങ്കാരം നിര്‍വഹിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക