കൊച്ചി: നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിക്കെതിരെ കേസ്. ധര്‍മ്മജന്റെ ഉടമസ്ഥതയിലുള്ള ധര്‍മ്മൂസ് ഫിഷ് ഹബ്ബിന്റെ ഫ്രാഞ്ചൈസി നല്‍കിയ ശേഷം സാമ്ബത്തികമായി വഞ്ചിച്ചെന്നാണ് പരാതി. കൊച്ചി സെന്‍ട്രല്‍ പൊലീസാണ് കേസെടുത്തത്. ധര്‍മ്മജന്‍ ഉള്‍പ്പെടെ 11 പേര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. പലപ്പോഴായി ധര്‍മ്മജനുള്‍പ്പെടെയുള്ള പ്രതികള്‍ 43 ലക്ഷം രൂപ വാങ്ങി മീന്‍ എത്തിച്ചു കൊടുത്തില്ലെന്നാണ് പരാതി.

ആസിഫ് അലിയാര്‍ എന്നയാളാണ് പരാതിക്കാരന്‍. ധര്‍മ്മൂസ് ഫിഷ് ഹബ്ബിന്റെ കോതമംഗലത്തെ ഫ്രാഞ്ചൈസി നല്‍കാമെന്ന് പറഞ്ഞ് തന്റെ കൈയ്യില്‍ നിന്നും പണം വാങ്ങി വഞ്ചിച്ചെന്ന് പരാതിയില്‍ പറയുന്നത്. 2019 നവംബര്‍ 16 നാണ് ഫ്രാഞ്ചൈസി തുടങ്ങിയത്. മാര്‍ച്ച്‌ മാസത്തോടെ മത്സ്യ വിതരണം നിര്‍ത്തി. പിന്നീട് പണം തിരികെ തന്നില്ല. വിശ്വാസ വഞ്ചന കാണിച്ചു തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ച്‌ പരാതിക്കാരന്‍ കോടതിയെ സമീപിക്കുകയായിരുന്നു. കോടതി നിര്‍ദേശ പ്രകാരമാണ് കേസെടുത്തത്. ഐപിസി 406, 402, 36 വകുപ്പ് പ്രകാരമാണ് കേസെടുത്തത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക