ഭുവനേശ്വര്‍: ഒഡീഷയില്‍ വിവാഹ ഘോഷയാത്രക്കിടെ, പരിപാടി കൊഴുപ്പിക്കാന്‍ മൂര്‍ഖന്‍ പാമ്ബിനെ ഉപയോഗിച്ച്‌ നാഗനൃത്തം സംഘടിപ്പിച്ച കേസില്‍ അഞ്ചുപേരെ അറസ്റ്റ് ചെയ്തു. പാമ്ബാട്ടി മകുടി ഊതുന്ന താളത്തിലും ഉച്ചത്തില്‍ വച്ച പാട്ടിന് ചുവടുവച്ചുമായിരുന്നു നൃത്തം. വരന്റെ ആളുകളാണ് തെരുവില്‍ നൃത്തം ചെയ്തത്. ഇതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് പൊലീസ് നടപടി സ്വീകരിച്ചത്.

മയൂര്‍ബഞ്ച് ജില്ലയില്‍ ബുധനാഴ്ച രാത്രി തെരുവിലാണ് സംഭവം. വരന്റെ ആളുകളാണ് തെരുവില്‍ മൂര്‍ഖന്‍ പാമ്ബിനെ ഉപയോഗിച്ച്‌ നാഗനൃത്തം നടത്തിയത്. ഉച്ചത്തില്‍ വെച്ച പാട്ടിന്റെ താളത്തിലായിരുന്നു നൃത്തം. കൂടാതെ പാമ്ബാട്ടി മകുടി ഊതുകയും ചെയ്തിരുന്നു. പ്രദേശവാസികള്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി മൂര്‍ഖന്‍ പാമ്ബിനെ രക്ഷിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പാമ്ബാട്ടി അടക്കം അഞ്ചുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഘോഷയാത്രയില്‍ ഉച്ചത്തില്‍ പാട്ടുവെച്ചത് മൂലം പാമ്ബ് വിരണ്ടതായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക