കോഴിക്കോട്: പോലീസ് വന്ന് വിളിച്ചിറക്കികൊണ്ടുപോയ യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. കോഴിക്കോട് ചെറുവണ്ണൂരിലാണ് സംഭവം. ബി.സി. റോഡില്‍ നാറാണത്ത് വീട്ടില്‍ ജിഷ്ണു (28) ആണ് മരിച്ചത്. പോക്‌സോ പരാതിയിലാണ് ജിഷ്ണുവിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.

ഇന്നലെ രാത്രിയാണ് നല്ലളം പൊലീസ് വീട്ടില്‍ എത്തി ജിഷ്ണുവിനെ കൂട്ടികൊണ്ട് പോയത്. പിന്നീട്, രാത്രി ഒമ്ബതരക്ക് വഴിയരികില്‍ അത്യാസന്ന നിലയില്‍ ജിഷ്ണുവിനെ നാട്ടുകാര്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അതേസമയം, ജിഷ്ണുവിനെ കസ്റ്റഡിയിലെടുത്തില്ലെന്നാണ് നല്ലളം പോലീസ് പറയുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക