പത്തനംതിട്ട: മനസികാസ്വാസ്ഥ്യമുള്ള യുവാവിനെ കയ്യും കാലും കെട്ടി കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ മാതൃസഹോദരനും മകനും അറസ്റ്റില്‍. മാത്യു തോമസ് മകന്‍ റോബിന്‍ എന്നിവരാണ് പിടിയിലായത്. പത്തനംതിട്ട കുഴിക്കാലയില്‍ റെനിലാണ് കൊല്ലപ്പെട്ടത്.

തിങ്കളാഴ്ച രാവിലെയാണ് വീട്ടുവളപ്പിലെ കിണറ്റില്‍ മൃതദേഹം കണ്ടത്. ആത്മഹത്യയാണെന്നാണ് ആദ്യം കരുതിയതെങ്കിലും പിന്നീട് പൊലീസ് എത്തി മൃതദേഹം കരക്കെത്തിച്ചപ്പോഴാണ് കൊലപാതകമാണെന്ന് ബോധ്യമായത്.റെനില്‍ മാതൃസഹോദരന്‍ മാത്യു തോമസിന്റെ വീട്ടില്‍ ഉണ്ടായിരുന്ന ഫ്രിഡ്ജ് മോഷ്ടിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച്‌ ഉണ്ടായ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക