കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ത്യക്കാക്കര മുനിസിപ്പാലിറ്റി വൈസ് ചെയര്‍മാന്‍ ഇബ്രാഹിം കുട്ടിയുടെ വീട്ടില്‍ കസ്റ്റംസ് സംഘത്തിന്റ റെയ്ഡ്. നെടുമ്ബാശ്ശേരിയിലെ ഇറച്ചി കട്ടിംങ് യന്ത്ര ത്തിനുളളിലൊളിപ്പിച്ചുള്ള സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടക്കുന്നത്. ഇയാളുടെ മകന് കള്ളക്കടത്തില്‍ പങ്കാളിത്തമുണ്ടെന്നാണ് കസ്റ്റംസിന് ലഭിച്ച വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടക്കുന്നത്.

കൊച്ചി നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസമാണ് ഇറച്ചി കട്ടിംങ് യന്തത്തിനുളളിലൊളിപ്പിച്ച്‌ കടത്തുകയായിരുന്ന സ്വര്‍ണ്ണം പിടികൂടിയത്. രണ്ട് കിലോയിലേറെ സ്വര്‍ണ്ണം ബിസ്ക്കറ്റ് രൂപത്തിലായിരുന്നു ഒളിപ്പിച്ചിരുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തുരുത്തുമ്മേല്‍ എന്‍റര്‍ പ്രൈസസ് എറണാകുളത്തിന് വേണ്ടിയായിരുന്നു യന്ത്രം ഇറക്കുമതി ചെയ്തിരുന്നത്. ഈ സ്ഥാപനത്തിന്റെ പേരില്‍ നേരത്തെയും സമാനമായ രീതിയില്‍ തട്ടിപ്പുണ്ടായതായാണ് കസ്റ്റംസ് വിലയിരുത്തല്‍. ഇതിന് പിന്നാലെയാണ് വീട്ടില്‍ കസ്റ്റംസ് സംഘം പരിശോധന നടത്തുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക