തൃക്കാക്കര: ഭാര്യ മദ്യക്കുപ്പി ഒളിപ്പിച്ചുവച്ചതിന്റെ മനോവിഷമത്തില്‍ യുവാവ് ആത്മഹത്യ ചെയ്തു എന്നു റിപ്പോർട്ട്. പ്രമുഖ ഓൺലൈൻ മാധ്യമമാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പ്രമുഖ ഓൺലൈൻ മാധ്യമമാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.. ഉണിച്ചിറ ചാഴിക്കോടാത്ത് വീട്ടില്‍ ജോസി ജോണ്‍ (46) ആണ് തൂങ്ങി മരിച്ചത്.

സംഭവം ഇങ്ങനെ

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ശനിയാഴ്ച രാവിലെ എട്ടുമണിയോടെയാണ് സംഭവം. ഓട്ടോ തൊഴിലാളിയായ ജോസിയുടെ മാതാവ് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെ പിതാവിനെ ആശുപത്രിയില്‍ കൂട്ടിരിപ്പിനായി എത്തിച്ച ശേഷം മടങ്ങിയെത്തിയ ജോസി തലേന്ന് വാങ്ങിവച്ചിരുന്ന മദ്യക്കുപ്പി അന്വേഷിച്ചെങ്കിലും കണ്ടില്ല.

ഇതു സംബന്ധിച്ച്‌ ഭാര്യയുമായുണ്ടായ തര്‍ക്കത്തിനു പിന്നാലെ ജോസി വാടക വീട്ടില്‍ തൂങ്ങിമരിക്കുകയുമായിരുന്നു. ഭാര്യ സമീപവാസികളെ വിളിച്ച്‌ കയര്‍ മുറിച്ച്‌ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംസ്‌കാരം നടത്തി.

NEWS COURTSEY: MEDIA MANGALAM

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക