ശബരിമല: നടന്‍ ദിലീപ് ശബരിമലയില്‍ ശബരിമല: ദര്‍ശനം നടത്തി. സുഹൃത്തും ബിസിനസ് പങ്കാളിയുമായ ശരത്തിനും മനേജര്‍ക്കുമൊപ്പം ഇന്നലെ വൈകിട്ട് പമ്ബയിലെത്തിയ ദിലീപ് കാല്‍നടയായി രാത്രിയോടെ സന്നിധാനത്തെത്തി.

ദേവസ്വം ഗസ്റ്റ് ഹൗസില്‍ വിശ്രമിച്ച ശേഷം ഇന്നു രാവിലെയാണ് ദര്‍ശനം നടത്തിയത്. മാളികപ്പുറം ദര്‍ശനവും കഴിഞ്ഞ് ഇന്ന് ഉച്ചയോടെ ദിലീപ് മലയിറങ്ങും. നടിയെ ആക്രമിച്ച കേസില്‍ വിചാരണയും തുടരന്വേഷണവും വധഗൂഢാലോചന കേസുമടക്കം നിയമപോരാട്ടത്തിന്റെ മധ്യേയാണ് ദിലീപിന്റെ ശബരിമല ദര്‍ശനം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക