കോട്ടയം: മാതാവ് വഴക്ക് പറഞ്ഞതിന്റെ വിഷമത്തിലാണ് കോട്ടയത്ത് 15 വയസുകാരി ഫ്‌ളാറ്റില്‍ നിന്നും ചാടി മരിച്ചതെന്ന നിഗമനത്തില്‍ പൊലീസ്. വീട്ടുകാരുമായി പിണങ്ങി 12വയസുകാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നാലെയാണ് കോട്ടയം ജില്ലയില്‍ ഇന്നലെ രാത്രിയോടെ മറ്റൊരു സംഭവവും ഉണ്ടായത്.

കളത്തിപ്പടി പള്ളിക്കൂടം സ്‌കൂളിലെ പത്താം ക്‌ളാസ് വിദ്യാര്‍ത്ഥിനിയായ റയാന്‍ സൂസന്‍ മേരിയാണ് താമസിക്കുന്ന ഫ്‌ളാറ്റിന്റെ 13ാം നിലയില്‍ നിന്ന് ചാടിയത്. രാത്രി 10.15ഓടെയായിരുന്നു സംഭവം. ഉടന്‍ പൊലീസ് സ്ഥലത്തെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും വൈകാതെ റയാന്‍ മരിച്ചു. കുട്ടിക്ക് വിഷാദമുണ്ടായിരുന്നതായി പൊലീസ് സംശയിക്കുന്നു. ഡെന്നി കുര്യനാണ് റയാന്റെ പിതാവ്. ഇദ്ദേഹം വിദേശത്താണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക