നിലമ്ബൂര്‍: നിലമ്ബൂര്‍ കോടതിപ്പടിയില്‍ പ്രവര്‍ത്തിക്കുന്ന ഫിറ്റ്നെസ് സെന്ററില്‍ വ്യായാമ പരിശീലനത്തിനായി വന്ന യുവതിയെ പീഡിപ്പിച്ച കേസില്‍ ഫിറ്റ്നെസ് പരിശീലകന്‍ അറസ്റ്റില്‍. നിലമ്ബൂര്‍ ചക്കാലക്കുത്ത് മംഗലശ്ശേരി ആഷിക്(36) അറസ്റ്റിലായത്.

നിലമ്ബൂര്‍ സ്വദേശിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. ഭീഷണിപ്പെടുത്തി പണം കൈക്കലാക്കല്‍, ബലാത്സംഗം തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്ത് നിലമ്ബൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്‍സ്പെക്ടര്‍ വിഷ്ണുവാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സ്ത്രീകള്‍ക്കും, പുരുഷന്‍മാര്‍ക്കും വ്യായാമം പരിശീലനം നടത്താന്‍ സൗകര്യമുള്ള ഫാസ് ഇന്റര്‍ നാഷണല്‍ ഫിറ്റ്നെസ് സെന്ററിലെ പരിശീലകനായ പ്രതി വ്യായാമ പരിശീലനത്തിന്റെ മറവില്‍ യുവതിയെ നിരന്തരം ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്നാണ് കേസ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.പ്രതിയെ കസ്റ്റഡിയില്‍ ലഭിക്കാനായി പൊലീസ് അപേക്ഷ നല്‍കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക