തിരുവനന്തപുരം: കോടഞ്ചേരിയിലെ മിശ്രവിവാഹത്തില്‍ വിവാദങ്ങള്‍ കെട്ടടങ്ങുന്നില്ല. സംസ്ഥാന പൊലീസില്‍ വിശ്വാസമില്ലാത്തത് കൊണ്ട്, പ്രശ്നം കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന അഭ്യര്‍ത്ഥനയുമായി ജ്യോത്സനയുടെ പിതാവ് ജോസഫ് രംഗത്ത്. സംഭവങ്ങള്‍ ആസൂത്രിതമാണോ എന്ന് സംശയിക്കേണ്ടതുണ്ടെന്നുംതങ്ങള്‍ക്ക് നീതി വേണമെമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

എന്നാല്‍, മിശ്രവിവാഹത്തില്‍ തങ്ങള്‍ക്കെതിരെ നടക്കുന്നത് വ്യാജ പ്രചാരണങ്ങളാണെന്ന് വ്യക്തമാക്കി ജ്യോത്സ്ന തന്നെ രംഗത്തെത്തിയിരുന്നു. തനിക്ക് ഇഷ്ടപ്പെട്ട വ്യക്തിയുടെ കൂടെ സ്വന്തം ഇഷ്ടപ്രകാരമാണ് ഇറങ്ങി വന്നതെന്നായിരുന്നു വധു ജ്യോത്സ്‌ന പറഞ്ഞത്. ആരും തട്ടിക്കൊണ്ടുപോകുകയോ ബലം പ്രയോഗിക്കുകയോ ചെയ്തിട്ടില്ലെന്നും, തനിക്കിഷ്ടമുള്ള വ്യക്തിയോടൊപ്പം ജീവിക്കാന്‍ തീരുമാനിച്ചതിന് പ്രശ്നങ്ങളുണ്ടാക്കേണ്ട ആവശ്യമില്ലെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘ഞങ്ങള്‍ പ്രായപൂര്‍ത്തിയായ വ്യക്തികളാണ്. ഓരോരുത്തര്‍ക്കും അവരവരുടേതായ ഇഷ്ടങ്ങളുണ്ട്. ഇഷ്ടപ്പെട്ട വ്യക്തിയോടൊപ്പം ജീവിക്കുക. എന്റെ ആ തീരുമാനമാണ് ഞാന്‍ പ്രകടിപ്പിച്ചത്. മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത് കേട്ടാണ് ഞാന്‍ ‘ലവ് ജിഹാദ്’ വിവാദം അറിഞ്ഞത്’, ജ്യോത്സ്‌ന പ്രതികരിച്ചിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക