മലപ്പുറം: ദേശീയ പാതയില്‍ അഴിഞ്ഞിലത്ത് വെച്ച്‌ നടന്ന ബൈക്കപകടത്തില്‍ നടന്‍ ജോയ് മാത്യുവിന്റെ കാര്‍ ഡ്രൈര്‍ തേഞ്ഞിപ്പലം ആലുങ്ങല്‍ സ്വദേശി ചീനിക്കനാരി വാഖി നിവാസില്‍ സജിത്ത് വാസു(33) മരണപ്പെട്ടു. തിങ്കളാഴ്‌ച്ച രാത്രി ഒരുമണിയോടെ നടന്ന അപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്.

ചികിത്സയിലിക്കെ ഇന്ന് മരിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതര പരുക്കേറ്റിരുന്നു. ബന്ധുക്കള്‍ ആശുപത്രിയിലെത്തിയിരുന്നു. അപകടം നടന്നയുടന്‍ നാട്ടുകാരും യാത്രക്കാരും ഓടിക്കൂടിയാണ് അപകട സ്ഥലത്തുനിന്നും സജിത്ത് വാസുവിനെ ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന് ഇന്ന് ഉച്ചയോടെ മരിച്ചു. അച്ഛന്‍ : വാസു (ബിസിനസ് – മംഗളുരു ), അമ്മ: ഗീത. ഭാര്യ: മാതു. മകള്‍: അമിക.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക