കോവിഡിന് ശേഷം കര്‍ഷര്‍ നേരിടുന്നത് വന്‍ ഭീഷണിയാണ്. കാലം തെറ്റിയുള്ള പ്രളയവും സ്ഥിതി സങ്കീര്‍ണ്ണമാക്കുന്നു. കടക്കെണിയിലേക്ക് മുങ്ങി താഴുമ്ബോള്‍ കര്‍ഷകര്‍ മരച്ചില്ലകളില്‍ കെട്ടിത്തൂങ്ങുന്നു. കടക്കെണിയും കൃഷിനാശവും മൂലം നെല്‍ക്കര്‍ഷകന്‍ പാടവരമ്ബത്ത് ജീവനൊടുക്കിയത് കേരളം ഞെട്ടലോടെയാണ് കേട്ടത്.

നിരണം വടക്കുഭാഗം കാണാത്രപറമ്ബില്‍ രാജീവ് സരസന്‍ (49) ആണ് മരിച്ചത്. വിവിധ ബാങ്കുകളില്‍ നിന്ന് 5 ലക്ഷം രൂപയും സ്വയംസഹായ സംഘത്തില്‍ നിന്നു 3.5 ലക്ഷം രൂപയും കൃഷിയാവശ്യത്തിനു കടമെടുത്തിരുന്നതായി വീട്ടുകാര്‍ പറഞ്ഞു. സംസ്ഥാനത്ത് 2015 മുതല്‍ 2020 വരെ കാലയളവില്‍ ജീവനൊടുക്കിയത് 25 കര്‍ഷകരെന്ന് നാഷനല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ റിപ്പോര്‍ട്ട്. ഇതേ പൊലീസിന്റെ കണക്കാണ്. ഇതിന് മുകളിലേക്ക് ഒരു പക്ഷേ ആത്മഹത്യാ കണക്കുകള്‍ നീണ്ടേക്കാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇടുക്കി 11, വയനാട് 10, കണ്ണൂര്‍ 2, കാസര്‍കോട്, എറണാകുളം ജില്ലകളില്‍ ഒരാള്‍ വീതവുമാണ് ജീവനൊടുക്കിയത്. കര്‍ഷക ആത്മഹത്യകളില്‍ 12 എണ്ണവും 2019 ലായിരുന്നു. 2019 ഓഗസ്റ്റിലെ പ്രളയത്തെ തുടര്‍ന്നായിരുന്നു ഇത്. 2018-19 ല്‍ ഉണ്ടായ പ്രളയത്തില്‍ കൃഷി നശിച്ചതും ബാങ്കുകളില്‍ നിന്നെടുത്ത വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നുണ്ടായ ജപ്തി ഭീഷണിയുമാണ് കര്‍ഷകര്‍ ജീവനൊടുക്കിയതിനു പിന്നില്‍. ഇതെല്ലാം പിണറായി സര്‍ക്കാരിന്റെ കാലത്താണ്.

ഉത്തരേന്ത്യയിലെ കര്‍ഷാത്മഹത്യകളില്‍ രോഷം കൊള്ളുന്നവരാണ് മലയാളികള്‍. അവിടെ കര്‍ഷകരുടെ പോരാട്ടങ്ങള്‍ക്ക് പിന്തുണ നല്‍കുന്നവര്‍. എന്നാല്‍ കേരളത്തിലെ കര്‍ഷക ദുരിതങ്ങളോട് സാമൂഹി-സാസ്‌കാരിക പ്രവര്‍ത്തര്‍ കണ്ണടയ്ക്കുന്നു. പ്രതികരിക്കാന്‍ ആരും തയ്യാറുമല്ല. രജീവ് സരസന്റെ ജീവനൊടുക്കലിനോടും ഉത്തരേന്ത്യയിലെ പ്രശ്‌നങ്ങളോട് തകര്‍ത്ത് പ്രതികരിക്കുന്നവര്‍ മിണ്ടാതിരിക്കുന്നു. സംവിധാനങ്ങളാണ് രാജീവ് സരസന്റെ ജീവനെടുത്തത്.

ഞായറാഴ്ച വൈകിട്ടു നാലരയോടെയാണു രാജീവ് പാടശേഖരത്തിനു സമീപത്തെ പറമ്ബിലുള്ള മരത്തില്‍ തൂങ്ങിമരിക്കാനുള്ള ശ്രമം നടത്തുന്നതു സമീപവാസികള്‍ കാണുന്നത്. ഇവര്‍ ബഹളം വച്ച്‌ ആളുകളെ കൂട്ടി രാജീവിനെ തിരുവല്ല താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സ്വന്തമായുള്ള 73 സെന്റ് പാടത്തും പാട്ടത്തിനെടുത്ത 4 ഏക്കറിലും തലവടി പഞ്ചായത്തില്‍ രണ്ടുപേരുടെ കൂടെ 5 ഏക്കറിലും കൃഷിയിറക്കിയിട്ടുണ്ട്. ഇതില്‍ 2 ഏക്കറിലെ നെല്ല് മാത്രമാണ് കൊയ്‌തെടുത്തത്.

ബാക്കി നെല്ല് മഴയില്‍ വീണുകിടക്കുകയാണ്. നെല്ല് കൊടുത്തു കിട്ടുന്ന പണം ഉപയോഗിച്ച്‌ കടം വീട്ടാമെന്ന പ്രതീക്ഷ ഇല്ലാതായതാണ് ആത്മഹത്യയ്ക്ക് കാരണമെന്നു വീട്ടുകാര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇറക്കിയ കൃഷിയില്‍ പ്രകൃതിക്ഷോഭം കാരണം നഷ്ടം വന്നെങ്കിലും 2400 രൂപ മാത്രമാണ് നഷ്ടപരിഹാരം ലഭിച്ചത്. ഇതു കുറഞ്ഞുപോയി എന്നു കാണിച്ച്‌ ഹൈക്കോടതിയില്‍ കേസ് നല്‍കിയിട്ടുണ്ട്. ഈ കേസില്‍ സര്‍ക്കാര്‍ അനുഭാവം കാട്ടിയിരുന്നുവെങ്കില്‍ രാജീവന് ജീവനൊടുക്കേണ്ടി വരുമായിരുന്നില്ല.

പുരുഷ സ്വയംസഹായ സംഘത്തില്‍ നിന്നെടുത്ത 3.5 ലക്ഷം രൂപയുടെ തവണ 2 പ്രാവശ്യം മുടങ്ങിയിരുന്നു. ആഴ്ചയില്‍ 14300 രൂപയാണ് അടയ്‌ക്കേണ്ടത്. ഇതു സ്വരൂപിക്കാന്‍ നടത്തിയ ശ്രമം വിജയിക്കാതെ വന്നതോടെ ജീവനൊടുക്കുകയായിരുന്നെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഭാര്യ: പുഷ്പമ്മ. മക്കള്‍: വിഷ്ണു രാജീവ്, ആര്‍.കെ.അമ്ബാടി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക