സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിര്‍മ്മിച്ച കോവിഷീല്‍ഡ് വാക്‌സിന്‍ നിര്‍ബന്ധിതമായി നല്‍കിയതിനാലാണ് മകള്‍ മരിച്ചതെന്ന് ആരോപിച്ച്‌ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കള്‍ വെള്ളിയാഴ്ച കേരള ഹൈക്കോടതിയെ സമീപിച്ചു. തങ്ങളുടെ ഏക മകളുടെ മരണത്തിന് കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും സിറം നിര്‍മ്മാതാക്കളും ഉത്തരവാദികളാണെന്ന് കാണിച്ച്‌ പത്ത് കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

പത്തനംതിട്ട സ്വദേശിയായ സാബു സി തോമസും ഭാര്യ ജീന്‍ ജോര്‍ജും നല്‍കിയ ഹര്‍ജിയിലാണ് എംഎ ലിറ്ററേച്ചര്‍ വിദ്യാര്‍ഥിനിയായ മകള്‍ നോവ സാബു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ കൊവിഷീല്‍ഡ് വാക്‌സിന്‍ എടുത്തത്. അടുത്ത ദിവസം അവര്‍ രോഗബാധിതയായി. തലവേദനയും പനിയും കാരണം നോവയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും ഹര്‍ജിയില്‍ പറയുന്നു. തുടര്‍ന്ന് നോവയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി, അവിടെവച്ച്‌ പ്രതികരണശേഷി കുറയുകയും, , ക്ഷീണം, തലവേദന, ഛര്‍ദ്ദി എന്നിവ ഉണ്ടാവുകയും ചെയ്തു. അധികം താമസിയാതെ അവര്‍ അബോധാവസ്ഥയിലാവുകയുംചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തുടര്‍ന്ന് ഇന്‍ട്യൂബ് ചെയ്ത് വെന്റിലേറ്ററില്‍ കിടത്തി. 2021 ഓഗസ്റ്റ് 12-ന് ഇന്‍ട്രാസെറിബ്രല്‍ രക്തസ്രാവം മൂലം നോവ മരിച്ചു. നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് ഹര്‍ജിക്കാര്‍ ആദ്യം മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അന്വേഷണം നടത്തി.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ നോവ സാബുവിന് വാക്‌സിനേഷന്‍ എടുക്കുന്നതിന് മുമ്ബ് മറ്റ് അസുഖങ്ങള്‍ ഉണ്ടായിരുന്നതായി തെളിവില്ലെന്ന് കണ്ടെത്തി. കോവിഷീല്‍ഡ് വാക്സിന്‍ ആദ്യ ഡോസ് സ്വീകരിച്ചതിന് തൊട്ടുപിന്നാലെ നോവയുടെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയതെന്നും കണ്ടെത്തി. .

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക