അട്ടപ്പാടിയില്‍ ആദിവാസി ബാലന്‍ കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചു. അഗളി കിണറ്റുക്കര ഊരിലെ പൊന്നന്റെയും സുമതിയുടെയും മകന്‍ സഞ്ജു (16)ആണ് മരിച്ചത്. കാട്ടില്‍ അച്ഛന്റെയും ബന്ധുക്കളുടേയുമൊപ്പം തേന്‍ ശേഖരിക്കാന്‍ പോയതായിരുന്നു സഞ്ജു. തേന്‍ ശേഖരിച്ച്‌ മടങ്ങുംവഴി കടുകുമണ്ണക്കടുത്ത് വെച്ചായിരുന്നു കാട്ടാന ആക്രമിച്ചത്.

രണ്ടുദിവസം മുന്‍പാണ് ഇവര്‍ കാട്ടിലേക്ക് പോയത്. സഞ്ജുവും അച്ഛനും മറ്റു കുടുംബാംഗങ്ങളും സംഘത്തില്‍ ഉണ്ടായിരുന്നു. കടുകുമണ്ണ എന്ന സ്ഥലത്ത് വെച്ചാണ് കാട്ടാനയുടെ ആക്രമണം. കാട്ടാനയെക്കണ്ടതോടെ ഒപ്പമുണ്ടായിരുന്നവരെല്ലാം ചിതറിയോടിയെങ്കിലും സഞ്ജു കാട്ടാനയ്ക്ക് മുന്നില്‍ അകപ്പെടുകയായിരുന്നു.

അഗളി ജിവിഎച്ച്‌എസ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്. മൃതദേഹം അഗളി ആശുപത്രിയിലേക്ക് മാറ്റി. നാളെ പാലക്കാട് ആശുപത്രിയില്‍ എത്തിച്ച്‌ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക