കാസര്‍കോഡ്: കനത്ത മഴക്കിടെ കോണ്‍ഗ്രസ് നേതാവ് ഷോക്കേറ്റ് മരിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ഡി.വി ബാലകൃഷ്ണനാണ് (64 )മരണപ്പെട്ടത്. കൊവ്വല്‍പള്ളി മഖാം റോഡില്‍ വെച്ചാണ് അപകടം സംഭവിച്ചത്.

ശക്തമായ കാറ്റില്‍ പൊട്ടിവീണ വൈദ്യുതി ലൈനില്‍ ബൈക്ക് തട്ടിയാണ് ബാലകൃഷ്ണന് ഷോക്കേല്‍ക്കുകയായിരുന്നു. അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്ന മകളുടെ കുട്ടി അത്ഭുതകരമായിട്ടാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയായണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക