കൊല്ലം: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനു യുവതിക്ക് മുന്നില്‍ നഗ്നത പ്രദര്‍ശനം (Show Nudity) നടത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റിലായി (Arrest). പട്ടാഴി സ്വദേശിനിയായ യുവതി വിവാഹാഭ്യര്‍ഥന നിരസിച്ചതിന്‍റെ വിരോധത്തില്‍ നഗ്നത പ്രദര്‍ശനം നടത്തിയ കേസില്‍ പട്ടാഴി രാജന്‍ നിവാസില്‍ രാജന്‍റെ മകന്‍ രഞ്ജിത്ത് (32) ആണ് അറസ്റ്റിലായത്. കുന്നിക്കോട് പൊലീസാണ് (Kerala Police) പ്രതിയെ അറസ്റ്റ് ചെയ്തത്.

പട്ടാഴി സ്വദേശിനിയായ യുവതിയോട് പ്രതി വിവാഹാഭ്യര്‍ത്ഥന നടത്തുകയും പിന്തുടര്‍ന്ന് ശല്യപെടുത്തി വരുകയുമായിരുന്നു. യുവതി താമസിക്കുന്ന വീട്ടില്‍ അതിക്രമിച്ചു കയറി പ്രതി അസഭ്യം പറയുകയും നഗ്നതാ പ്രദര്‍ശനം നടത്തുകയും ചെയ്തു. ഇതോടെ യുവതി കുന്നിക്കോട് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കുന്നിക്കോട് എസ്.എച്ച്‌ ഒ മുബാറക്‌ ,എസ് ഐ വൈശാഖ് കൃഷ്ണന്‍ എസ് ഐ ഫൈസല്‍. സി.പി.ഒ മരിയകുട്ടി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക