ന്യൂഡല്‍ഹി: ബുധനാഴ്ച കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പാര്‍ലമെന്റിലെത്തിയത് ഹൈഡ്രജന്‍ കാറില്‍. ഹൈഡ്രജന്‍ ഉപയോഗിച്ച്‌ ഓടുന്ന ടൊയോട്ട മിറൈ കാറിലെത്തിയ ഗഡ്കരി നാളത്തെ ഇന്ധനമാണിതെന്ന് അഭിപ്രായപ്പെട്ടു. ‘ആത്മനിര്‍ഭര്‍’ ആവുന്നതിന്റെ ഭാഗമായി വെള്ളത്തില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന ഗ്രീന്‍ ഹൈഡ്രജന്‍ നമ്മള്‍ പരിചയപ്പെടുത്തുകയാണ്. ഈ കാറൊരു പൈലറ്റ് പ്രൊജക്‌ട് ആണ്. ഇപ്പോള്‍ രാജ്യത്ത് ഗ്രീന്‍ ഹൈഡ്രജന്‍ ഉത്പാദനം ആരംഭിക്കാന്‍ പോവുകയാണ്. കയറ്റുമതി ഉയരുകയും തൊഴില്‍ അവസരങ്ങള്‍ ഉണ്ടാവുകയും ചെയ്യുമെന്ന് നിതിന്‍ ഗഡ്കരി പറഞ്ഞു.

ഈ മാസം ആദ്യത്തിലാണ് മന്ത്രി രാജ്യത്തെ ആദ്യത്തെ ഹൈഡ്രജന്‍ കാര്‍ ടൊയോട്ട മിറൈ അവതരിപ്പിച്ചത്. ഇന്ധനം നിറക്കാതെ 845 മൈല്‍ സഞ്ചരിക്കാനാവും. ബദല്‍ ഇന്ധനത്തെ കുറിച്ച്‌ മന്ത്രി പാര്‍ലമെന്റിലും സംസാരിച്ചു. ഗ്രീന്‍ ഇന്ധനം ഇലക്‌ട്രിക് വാഹനങ്ങളുടെ ചെലവ് കുറക്കും. ദേശീയ തലസ്ഥാനത്തെ അന്തരീക്ഷ മലിനീകരണം കുറക്കുമെന്നും നിതിന്‍ ഗഡ്കരി പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക