യുവ മലയാളി മാധ്യമപ്രവര്‍ത്തകയെ ബംഗളൂരുവിലെ ഫ്‌ളാറ്റില്‍ മരിച്ചനിലയില്‍ (Malayali Journalist Death) കണ്ടെത്തിയിട്ട് ഒരാഴ്ചകഴിഞ്ഞിട്ടും ആരോപണവിധേയനായ ഭര്‍ത്താവിനെ കണ്ടെത്താനാകാതെ ബംഗളൂരു പോലീസ്. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിലെ (Reuters) സബ് എഡിറ്ററായിരുന്ന കാസര്‍ഗോഡ് വിദ്യാനഗര്‍ സ്വദേശിയായ ശ്രുതിയുടെ മരണത്തിലാണ് ഭര്‍ത്താവ് തളിപ്പറമ്ബ് സ്വദേശി അനീഷ് കോയാടനെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചത്.

എന്നാല്‍ സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും അനീഷിനെ കണ്ടെത്താന്‍ ബംഗളൂരും വൈറ്റ് ഫീല്‍ഡ് പോലീസിന് സാധിച്ചിട്ടില്ല.ഇയാളെ കണ്ടെത്തി ചോദ്യംചെയ്താലേ കേസില്‍ തുടര്‍നടപടിയുണ്ടാകൂവെന്ന് പോലീസ് പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കഴിഞ്ഞ തിങ്കളാഴ്ചയാണ് ശ്രുതിയെ വൈറ്റ്ഫീല്‍ഡ് നരഹനഹള്ളിയിലെ ഫ്‌ളാറ്റില്‍ ജീവനൊടുക്കിയനിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിന്റെ പീഡനത്തെത്തുടര്‍ന്നാണ് ശ്രുതി ആത്മഹത്യചെയ്തതെന്നാണ് കുടുംബത്തിന്റെ പരാതി. ആത്മഹത്യാപ്രേരണയടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി ഇയാളുടെപേരില്‍ പോലീസ് കേസെടുത്തിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക