ലഖ്നോ: ഉത്തര്‍പ്രദേശ് നിയമസഭയില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥും പ്രതിപക്ഷ നേതാവും സമാജ്വാദി പാര്‍ട്ടി അധ്യക്ഷനുമായ അഖിലേഷ് യാദവും തമ്മില്‍ അഭിവാദ്യം ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്. സഭയിലേക്ക് കടന്നുവന്ന യോഗി തെരഞ്ഞെടുപ്പില്‍ തന്റെ മുഖ്യ എതിരാളിയായിരുന്ന അഖിലേഷിന് ചിരിച്ച്‌ കൊണ്ട് ഹസ്തദാനം നല്‍കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

വാര്‍ത്ത ഏജന്‍സിയായ എ.എന്‍.ഐയാണ് ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ചത്. നിയമസഭയിലേക്കുള്ള വാശിയേറിയ തെരഞ്ഞെടുപ്പ് പോരാട്ടത്തില്‍ ബിജെപി വീണ്ടും അധികാരത്തിലെത്തിയതിന് ശേഷം ഇരു നേതാക്കളും തമ്മില്‍ നേരിട്ടൊരു കൂടിക്കാഴ്ച ഇതാദ്യമായാണ്. തെരഞ്ഞെടുപ്പ് പ്രചരണഘട്ടത്തില്‍ ഇരുവരും തമ്മില്‍ ശക്തമായ വാക്‌പോരാണ് നടന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഒന്നാം യോഗി സര്‍ക്കാറിന്റെ കുടിയൊഴിപ്പിക്കല്‍ നടപടികളെ കടന്നാക്രമിച്ച അഖിലേഷ്, യോഗി ആദിത്യനാഥിനെ ‘ബുള്‍ഡോസര്‍ ബാബ’ എന്ന് പരിഹസിച്ചിരുന്നു. തെരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടത്തിലും അഖിലേഷിന്റെ നേതൃത്വത്തിലുള്ള സമാജ്വാദി പാര്‍ട്ടി ബിജെപിക്കും യോഗി ആദിത്യനാഥിനും കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തിയത്. തിരഞ്ഞെടുപ്പില്‍ വിജയിച്ചു യോഗി വീണ്ടും മുഖ്യമന്ത്രി ആകുമ്ബോള്‍ അഖിലേഷ് യാദവ് പ്രതിപക്ഷ നേതാവാകും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക