ചെന്നൈ: എല്ലാ യുവാക്കളുടെയും വലിയ സ്വപ്നമായിരിക്കും സ്വന്തമായി ഒരു ബൈക്കെന്നത്. ഇഷ്ടപ്പെട്ട ബൈക്ക് സ്വന്തമാക്കാനുള്ള പണത്തിനായി കഷ്ടപ്പെട്ട് പണിയെടുക്കുന്ന യുവാക്കളും ധാരാളമാണ്. ഇത്തരത്തില്‍ മൂന്ന് വര്‍ഷമായി ഒരു രൂപ നാണയം കൂട്ടിവെച്ച്‌ സ്വന്തമായി ഒരു ബൈക്കെന്ന ആഗ്രഹം പൂര്‍ത്തിയാക്കിയിരിക്കുകയാണ് തമിഴ്നാട്ടില്‍ നിന്നുള്ള യുവാവ്.

സേലം സ്വദേശി വി.ഭൂപതി മൂന്ന് വര്‍ഷമായി ഒരു രൂപ നാണയം ശേഖരിക്കാന്‍ തുടങ്ങിയിട്ട്. ബൈക്ക് മേടിക്കാനായി ഷോറൂമിലെത്തിയ യുവാവ് ഒരു രൂപ നാണയത്തിന്‍റെ ഒരു കൂമ്ബാരം തന്നെയാണ് ജീവനക്കാര്‍ക്ക് മുന്നിലേക്ക് നിരത്തിയത്. പിന്നീട് 2.6 ലക്ഷം രൂപയുടെ ബജാജ് ഡോമിനര്‍ വാങ്ങി വി.ഭൂപതി തന്‍റെ സ്വപ്നം പൂര്‍ത്തിയാക്കി. മുഴുവന്‍ നാണയങ്ങളും എണ്ണി തീര്‍ക്കുന്നതിന് ഏകദേശം പത്ത് മണിക്കൂര്‍ സമയമെടുത്തെന്ന് ഭാരത് ഏജന്‍സിയുടെ മാനേജര്‍ മഹാവിക്രാന്ത് പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇത്തരത്തില്‍ മൂന്ന് വര്‍ഷമായി ഒരു രൂപ നാണയം കൂട്ടിവെച്ച്‌ സ്വന്തമായി ഒരു ബൈക്കെന്ന ആഗ്രഹം പൂര്‍ത്തിയാക്കിയിരിക്കുകയാണ് തമിഴ്നാട്ടില്‍ നിന്നുള്ള യുവാവ്.

സേലം സ്വദേശി വി.ഭൂപതി മൂന്ന് വര്‍ഷമായി ഒരു രൂപ നാണയം ശേഖരിക്കാന്‍ തുടങ്ങിയിട്ട്. ബൈക്ക് മേടിക്കാനായി ഷോറൂമിലെത്തിയ യുവാവ് ഒരു രൂപ നാണയത്തിന്‍റെ ഒരു കൂമ്ബാരം തന്നെയാണ് ജീവനക്കാര്‍ക്ക് മുന്നിലേക്ക് നിരത്തിയത്. പിന്നീട് 2.6 ലക്ഷം രൂപയുടെ ബജാജ് ഡോമിനര്‍ വാങ്ങി വി.ഭൂപതി തന്‍റെ സ്വപ്നം പൂര്‍ത്തിയാക്കി. മുഴുവന്‍ നാണയങ്ങളും എണ്ണി തീര്‍ക്കുന്നതിന് ഏകദേശം പത്ത് മണിക്കൂര്‍ സമയമെടുത്തെന്ന് ഭാരത് ഏജന്‍സിയുടെ മാനേജര്‍ മഹാവിക്രാന്ത് പറഞ്ഞു.

ബി.സി.എ ബിരുദധാരിയായ വി.ഭൂപതി മൂന്ന് വര്‍ഷം മുമ്ബാണ് സ്വന്തമായി ഒരു ബൈക്കെന്ന സ്വപ്നം കണ്ടു തുടങ്ങിയത്. അന്ന് രണ്ട് ലക്ഷം രൂപ കൊടുത്ത് തന്‍റെ ഇഷ്ട ബൈക്ക് സ്വന്തമാക്കാനുള്ള സാമ്ബത്തിക സ്ഥിതിയിലായിരുന്നില്ല അദ്ദേഹം. പിന്നീടാണ് ഒരു രൂപ ശേഖരിച്ച്‌ ബൈക്കിന് വേണ്ട പണം കണ്ടെത്താമെന്ന് യുവാവ് തീരുമാനിച്ചത്. മൂന്ന് വര്‍ഷമെടുത്ത് തന്‍റെ മുറിയാകെ ഒരു രൂപ കൊണ്ട് നിറച്ച വി.ഭൂപതി ഒടുവില്‍ ആഗ്രഹിച്ചത് പോലെ തന്നെ ബൈക്ക് സ്വന്തമാക്കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക