പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയെ (Student) വിവാഹം ചെയ്ത സംഭവത്തില്‍ 26കാരിയായ അധ്യാപിക (Teacher) പിടിയില്‍. തമിഴ്നാട് തിരുച്ചിറപ്പള്ളിയിലാണ് (Tiruchirappalli) സംഭവം. മാര്‍ച്ച്‌ അഞ്ചിന് സ്കൂളിലേക്ക് പോയ വിദ്യാര്‍ഥി വീട്ടില്‍ തിരിച്ചെത്താതിരുന്നതോടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

തുറയൂര്‍ പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കുട്ടിയെ കാണാതായ അതേ ദിവസം മുതല്‍ സ്കൂളിലെ അധ്യാപികയേയും കാണാതായതായി വിവരം ലഭിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വിവാഹ വിവരം പുറത്തറിയുന്നത്. ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംഭവത്തില്‍ അധ്യാപികക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. സ്വകാര്യ സ്കൂളിലെ അധ്യാപികയാണ് അറസ്റ്റിലായത്. 11ാം ക്ലാസ് വിദ്യാര്‍ഥിയെയാണ് ഇവര്‍ വിവാഹം ചെയ്തത്. മാര്‍ച്ച്‌ 11നാണ് കുട്ടിയെ കാണാനില്ലെന്ന് കാട്ടി രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക