ജനീവ: മലയാളിയും ദുരന്ത നിവാരണ മേഖലയില്‍ പ്രശസ്തനുമായ മുരളി തുമ്മാരുകുടി പുതിയ തട്ടകത്തിലേക്ക് കളംമാറുന്നു. പരിസ്ഥിതിയുടെ പുനഃസ്ഥാപനവും സംരക്ഷണവും ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനമാണ് പുതിയ തൊഴില്‍മേഖല.

നിലവില്‍ ജനീവയില്‍ ഐക്യ രാഷ്ട്ര പരിസ്ഥിതി സംഘടനയുടെ ദുരന്ത നിവാരണ രംഗത്താണ് തുമ്മാരുകുടി സേവനമനുഷ്ടിക്കുന്നത്. അടുത്ത മാസം മുതല്‍ ലോകത്ത് ഏതെങ്കിലും വിധത്തില്‍ നാശം സംഭവിച്ച ആവാസ വ്യവസ്ഥകളുടേയും ഭൂമിയുടേയും പകുതിയും 2040 ഓടെ പുനഃസ്ഥാപിക്കാനും സംരക്ഷിക്കാനും ലക്ഷ്യം വെച്ച്‌ ജി 20 രാജ്യങ്ങള്‍ തുടങ്ങിവെക്കുന്ന വന്‍ പദ്ധതി സംയോജിപ്പിക്കുക എന്നതാണ് പുതിയ ജോലി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഏതാണ്ട് ഒരു ബില്യണ്‍ ഹെക്ടര്‍ ഭൂമിയാണ് ഇത്തരത്തില്‍ പാരിസ്ഥിതികമായി പുനഃസ്ഥാപിക്കാന്‍ സാധിക്കുന്നതെന്നാണ് കണക്കുകളെന്ന് തുമ്മാരുകുടി ചൂണ്ടിക്കാട്ടി. മരുഭൂമിവല്‍ക്കരണം തടയാനായിട്ടുള്ള ഐക്യരാഷ്ട്ര സഭയുടെ കണ്‍വെഷന്‍ ആസ്ഥാനത്താണ് ഓഫിസ്. ഏപ്രില്‍ 11ാം തിയതി പുതിയ സ്ഥാനമേറ്റെടുക്കും.

മുരളി തുമ്മാരുകുടി എഴുതിയ കുറിപ്പ് വായിക്കാം:

സുഹൃത്തേ,

ഏകദേശം ഇരുപത് വര്‍ഷം ജനീവയില്‍ ഐക്യ രാഷ്ട്ര പരിസ്ഥിതി സംഘടനയുടെ ദുരന്ത നിവാരണ രംഗത്ത് ജോലി ചെയ്തതിന് ശേഷം ഞാന്‍ അടുത്ത മാസം മുതല്‍ ഐക്യരാഷ്ട്ര സഭയുടെ ബോണ്‍ (ജര്‍മ്മനി) ഓഫീസിലേക്ക് മാറുകയാണ്.

മാറ്റം സ്ഥലത്തില്‍ മാത്രമല്ല തൊഴിലിന്റെ സ്വഭാവത്തിലും ഉണ്ട്. കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളായി ദുരന്ത നിവാരണ രംഗത്ത് പ്രവര്‍ത്തിച്ചതിനു ശേഷം പരിസ്ഥിതിയുടെ പുനഃസ്ഥാപനവും സംരക്ഷണവും ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനമാണ് ഇനി വരുന്നത്. 2040 ആകുന്നതോടെ ലോകത്ത് ഏതെങ്കിലും വിധത്തില്‍ നാശം സംഭവിച്ച ആവാസ വ്യവസ്ഥകളുടേയും ഭൂമിയുടേയും പകുതിയും പുനഃസ്ഥാപിക്കാനും സംരക്ഷിക്കാനും ലക്ഷ്യം വെച്ച്‌ ജി 20 രാജ്യങ്ങള്‍ തുടങ്ങിവെക്കുന്ന വന്‍ പദ്ധതി സംയോജിപ്പിക്കുക എന്നതാണ് പുതിയ ജോലി. ഏതാണ്ട് ഒരു ബില്യണ്‍ ഹെക്ടര്‍ ഭൂമിയാണ് ഇത്തരത്തില്‍ പാരിസ്ഥിതികമായി പുനഃസ്ഥാപിക്കാന്‍ സാധിക്കുന്നതെന്നാണ് കണക്കുകള്‍.

കാലാവസ്ഥ വ്യതിയാനം തടയുന്നതിലും ദുരന്തങ്ങള്‍ ഒഴിവാക്കുന്നതിലും സുസ്ഥിര വികസനം സാധ്യമാക്കുന്നതിലും, പ്രകൃതി സംരക്ഷണത്തിനും ആവാസവ്യവസ്ഥയുടെ പുനസ്ഥാപനത്തിനും ഏറെ പങ്കുണ്ടെന്ന് ലോകം മനസ്സിലാക്കി വരുന്ന കാലഘട്ടത്തിലാണ് മനുഷ്യ ചരിത്രത്തില്‍ ഇന്ന് വരെ ശ്രമിച്ചിട്ടില്ലാത്തത്രയും വ്യാപ്തിയിലുള്ള ഈ പദ്ധതി വരുന്നത്. അതുകൊണ്ട് തന്നെ അതിന് നേതൃത്വം നല്കാന്‍ കഴിയുന്നതില്‍ ഏറെ സന്തോഷവും അഭിമാനവും ഉണ്ട്. മരുഭൂമിവല്‍ക്കരണം തടയാനായിട്ടുള്ള ഐക്യരാഷ്ട്ര സഭയുടെ കണ്‍വെഷന്‍ ആസ്ഥാനത്താണ് ഓഫീസ്.

ഏപ്രില്‍ പതിനൊന്നാം തിയതി പുതിയ സ്ഥാനമേറ്റെടുക്കും.

മുരളി തുമ്മാരുകുടി

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക