മിക്ക അഭിനേതാക്കളും തങ്ങള്‍ ചെയ്യുന്ന ലൈം​ഗിക രംഗങ്ങള്‍ പങ്കാളികള്‍ കാണരുതെന്ന് ആഗ്രഹിക്കുന്നവരാണ്. എന്നാല്‍, ഇം​ഗ്ലീഷ് ചലച്ചിത്ര താരവും മോഡലുമായ കാതറിന്‍ ടൈല്‍ഡ്‌സ്‌ലി ഇപ്പോള്‍ നടത്തിയിരിക്കുന്നത് ഒരു ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ്.

താന്‍ അഭിനയിക്കുന്ന സെക്സ് സീനുകള്‍ കാണാന്‍ തന്റെ ഭര്‍ത്താവിനെ ക്ഷണിക്കാറുണ്ടെന്നും അഭിനയത്തിന് മുമ്ബ് ഭര്‍ത്താവിന്റെ അഭിപ്രായങ്ങള്‍ തേടാറുണ്ടെന്നും താരം വെളിപ്പെടുത്തുന്നു. മറ്റ് പുരുഷന്മാരുമായി അടുത്തിടപഴകുന്നതില്‍ അസൂയപ്പെടാത്ത ഒരു പങ്കാളിയെ ലഭിച്ചതില്‍ നന്ദിയുണ്ടെന്നും താരം പറഞ്ഞതായി ബ്രിട്ടീഷ് പത്രമായ ദി സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തന്റെ ഭര്‍ത്താവായ ടോം പിറ്റ്ഫീല്‍ഡിനെ വിവാഹം കഴിക്കുന്നതിന് മുമ്ബ് പല കാമുകന്മാരും ഉണ്ടായിരുന്നെന്നും താരം പറയുന്നു. എന്നാല്‍, ആ ബന്ധങ്ങളെല്ലാം അവസാനിച്ചത് അവരുടെ അസൂയ കാരണമാണെന്നും താരം പറയുന്നു. ടോം വളരെ കൂളാണ്. സെക്സ് സീനുകളുടെ റിഹേഴ്സല്‍ നടക്കുമ്ബോള്‍ പോലും തന്നോട് തമാശകള്‍ പറയാറുണ്ടെന്നും താരം പറയുന്നു.

മറ്റ് അഭിനേതാക്കളെ ‘വശീകരിക്കുന്നത്’ കാണാന്‍ ഫോട്ടോഗ്രാഫറായി ടോം (34) സെറ്റില്‍ ഉണ്ടായിരിക്കുന്നത് നല്ല കാര്യമാണെന്ന് കാതറിന്‍ വിശദീകരിക്കുന്നു. “ലോക്ക്‌ഡൗണില്‍ ഞങ്ങള്‍ ഈ രംഗങ്ങള്‍ ചിത്രീകരിക്കുകയായിരുന്നു, ഞാന്‍ എന്റെ കാലുകള്‍ ഷേവ് ചെയ്യുകയായിരുന്നു, ടോം പറഞ്ഞു, ‘ബ്ലഡി ഹെല്‍, ആദ്യ ആഴ്ച പോലും ഞാന്‍ ഷേവ് ചെയ്ത കാലുകള്‍ കണ്ടിട്ടില്ല!’ – കാതറിന്‍ പറയുന്നു.

സെക്സ് സീനുകള്‍ ചിത്രീകരിക്കുമ്ബോള്‍ ഭര്‍ത്താവ് ഒപ്പമുള്ളത് അത് എത്രത്തോളം ഭാവനാപരമാണെന്ന് മനസിലാക്കാന്‍ അദ്ദേഹത്തെ സഹായിക്കും എന്നാണ് താരം പറയുന്നത്. സിനിമയില്‍ കാണുന്ന പല രം​ഗങ്ങളും ചിത്രീകരണ വേളയില്‍ അങ്ങനെയായിരിക്കില്ല എന്നും താരം പറയുന്നു. 2016 ലാണ് ഇരുവരും വിവാഹിതരായത്. ഇരുവര്‍ക്കും ഏഴ് വയസുള്ള ഒരു മകനുമുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക