ഇടുക്കി: പരോളിലിറങ്ങിയ യുവാവ് കുളിമുറിയില്‍ ഒളിഞ്ഞുനോക്കിയ കേസില്‍ അറസ്റ്റില്‍. അറക്കുളം ആലാനിക്കല്‍ എസ്റ്റേറ്റിന് സമീപം താമസിക്കുന്ന ഒഴുങ്ങാലില്‍ ജഗദീഷ്(28) ആണ് പിടിയിലായത്. ഇയാള്‍ കാമുകിയെ സ്വന്തമാക്കാന്‍ അവരുടെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷിക്കപ്പെട്ടത്.

2013-ല്‍ മേലുകാവ് സ്റ്റേഷന്‍പരിധിയിലെ നീലൂരിലാണ് ഇയാള്‍ യുവാവിനെ കൊലപ്പെടുത്തിയത്. ഈ കേസില്‍ കേസില്‍ ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുകയായിരുന്നു ഇയാള്‍. കോവിഡിനെ തുടര്‍ന്നാണ് ഇയാള്‍ക്ക് പരോള്‍ അനുവദിച്ചത്. വീട്ടില്‍ അമ്മയ്ക്കും സഹോദരനുമൊപ്പം കഴിഞ്ഞിരുന്ന ഇയാള്‍ വെള്ളിയാഴ്ച വൈകീട്ടാണ് പ്രശ്നമുണ്ടാക്കിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മറ്റൊരു വീട്ടിലെ കുളിമുറിയില്‍ ഒളിഞ്ഞുനോക്കിയതോടെ വീട്ടുകാര്‍ പരാതി നല്‍കുകയായിരുന്നു. വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് കാഞ്ഞാര്‍ സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ സോള്‍ജിമോന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ അറസ്റ്റുചെയ്തത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡുചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക