മേപ്പാടി (വയനാട്): മൂപ്പൈനാട് മാന്‍കുന്നില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. അക്ഷയ് (24) ആണ് മരിച്ചത്. ഇന്നലെ രാവിലെയാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മരണത്തില്‍ സംശയം തോന്നിയ പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടെയാണ് പിതാവ് തോണിപ്പാടം മോഹന്‍ മകനെ കൊലപ്പെടുത്തിയതാണെന്ന് കുറ്റസമ്മതം നടത്തിയത്. മേപ്പാടി പൊലീസ് മോഹനനെ കസ്റ്റഡിയിലെടുത്തു. കൊലക്കു പിന്നിലെ കാരണങ്ങള്‍ പൊലീസ് അന്വേഷിച്ചു വരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക