കൊച്ചി: ഫ്‌ലാറ്റിന്റെ മുകളില്‍ നിന്ന് വീണ് ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട പുല്ലാട് വരയന്നൂര്‍ കുളത്തുമട്ടയ്ക്കല്‍ സ്വദേശി രേഷ്മ ആന്‍ എബ്രഹാം (26) ആണ് മരിച്ചത്. കൊച്ചിയിലെ സ്വകാര്യ സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രിയില്‍ റസിഡന്റ് ഡോക്ടറും ഇന്റേണല്‍ മെഡിസില്‍ ട്രെയിനിങ് വിദ്യാര്‍ഥിനിയുമായിരുന്നു രേഷ്മ.

ശനിയാഴ്ച വൈകിട്ടോടെയാണ് സംഭവം നടന്നത്. ഫ്‌ലാറ്റിന്റെ 13ാം നിലയില്‍ നിന്നും താഴെ വീണ രേഷ്മ, രണ്ടാം നിലയില്‍ കുടുങ്ങി കിടക്കുകയായിരുന്നു. പൊലീസ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മരണം ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക