കൊച്ചി: ഇടപ്പള്ളി മയക്കുമരുന്ന് കേസിലെ കേസിലെ എട്ടാം പ്രതിയായ കൊല്ലം സ്വദേശിനി എസ്. തന്‍സീലയെ മയക്കുമരുന്ന് സംഘത്തിലെത്തിച്ചത് പ്രണയം. ഭര്‍ത്താവും ഒരു കുട്ടിയുമുള്ള 24കാരി കേസിലെ അഞ്ചാം പ്രതിയായ ഷിബുവുമായി പ്രണയത്തിലാകുകയായിരുന്നു. ഇവരുടെ ഭര്‍ത്താവ് ​ഗള്‍ഫിലാണ്. പിന്നീട് ഭര്‍ത്താവിനെയും കുട്ടിയേയും ഉപേക്ഷിച്ച്‌ ഷിബുവിനൊപ്പം താമസമാക്കി. ഷിബു കൊലക്കേസ് പ്രതികൂടിയാണ്. ഷിബുവാണ് യുവതിയെ ലഹരി ഉപയോ​ഗിക്കാന്‍ ശീലിപ്പിച്ചത്.

(24) ഭര്‍ത്താവിനെയും കുട്ടിയെയും ഉപേക്ഷിച്ച്‌ കേസിലെ അഞ്ചാം പ്രതിയായ ഷിബു (37) വിനോടൊപ്പം താമസിച്ചു വരികയായിരുന്നു. ഷിബുവിനെതിരേയും ഏഴാം പ്രതിയായ ആലപ്പുഴ സ്വദേശി ശരത്തി (33) നെതിരേയും കരുനാഗപ്പള്ളിയില്‍ കൊലപാതക കേസുണ്ട്. യുവതി എക്സൈസ് പിടിയിലാകുമ്ബോള്‍ ലഹരി മരുന്ന് ഉപയോ​ഗിച്ച ശേഷം അബോധാവസ്ഥയിലായിരുന്നു. കൊല്ലത്തു നിന്നുമുള്ള യുവാക്കളുടെ സംഘത്തിനൊപ്പമാണ് തന്‍സീല എത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കസ്റ്റംസ് പ്രിവന്റീവ് വിഭാഗവും എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡും സംയുക്തമായി നടത്തിയ റെയ്ഡിലാണ് എട്ടുപേര്‍ കൊച്ചി മാമം​​ഗലത്തെ ഹോട്ടലില്‍ നിന്ന് പിടിയിലായത്. മയക്കുമരുന്ന് വില്‍പനക്കെത്തിയ നാലുപേരും, കൊല്ലത്ത് നിന്ന് മയക്കുമരുന്ന് വാങ്ങാനെത്തിയ സ്ത്രീയുള്‍പ്പട്ട സംഘത്തിലെ നാലുപേരുമാണ് പിടിയിലായത്.ആലുവ സ്വദേശി റെച്ചു റഹ്മാന്‍, മലപ്പുറം സ്വദേശി മുഹമ്മദ് അലി, തൃശൂര്‍ സ്വദേശി ബിബീഷ്, കണ്ണൂര്‍ സ്വദേശി സല്‍മാന്‍, കൊല്ലം സ്വദേശികളായ ഷിബു, ജുബൈര്‍, തന്‍സീല, ആലപ്പുഴ സ്വദേശി ശരത് എന്നിവരാണ് അറസ്റ്റിലായത്. ശരത്തിനും ഷിബുവിനുമെതിരെ കൊലക്കേസ് നിലവിലുണ്ട്. മൂന്നു പേര്‍ ഗള്‍ഫില്‍ മയക്കുമരുന്ന് കേസില്‍ ജയിലില്‍ കഴിഞ്ഞിരുന്നവരുമാണ്.

സൗദിയിലും ഇവര്‍ മയക്കുമരുന്നുമായി പിടിയിലാകുകയും പിന്നീട് പൊതുമാപ്പ് ലഭിച്ച്‌ നാട്ടിലെത്തുകയുമായിരുന്നു. എറണാകുളം മുപ്പത്തടം സ്വദേശി റിച്ചു റഹ്‌മാന്‍ (30), മലപ്പുറം സ്വദേശി മുഹമ്മദ് അലി (32), കണ്ണൂര്‍ സ്വദേശി പി.എം. സല്‍മാന്‍ (26) എന്നിവരാണ് സൗദിയില്‍ മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായത്. ഇവര്‍ക്ക് 25 വര്‍ഷം തടവുശിക്ഷയും വിധിച്ചതാണ്. എന്നാല്‍ രണ്ട് വര്‍ഷം മുന്‍പ് പൊതുമാപ്പ് ലഭിച്ച്‌ നാട്ടില്‍ തിരിച്ചെത്തുകയായിരുന്നു.

നാട്ടിലെത്തിയ മൂന്നം​ഗ സംഘം ലഹരി ബിസിനസ് നിര്‍ത്തിയില്ല. നാട്ടിലും മയക്കുമരുന്ന് വില്പന തുടര്‍ന്നു. ഇടപ്പള്ളിയില്‍ ഹോട്ടല്‍ മുറി വാടകയ്ക്ക് എടുത്താണ് പ്രതികള്‍ മയക്കുമരുന്ന് വില്പന നടത്തിവന്നത്. തൃശ്ശൂര്‍ സ്വദേശിയായ കെ.ബി. വിബീഷ് (32) ആണ് ഇവരെ ഇവിടെ സഹായിച്ചത്. 15 ദിവസമായി റിച്ചു റഹ്‌മാന്‍, മുഹമ്മദ് അലി, സല്‍മാന്‍, വിബീഷ് എന്നിവര്‍ ഇടപ്പള്ളിയില്‍ താമസിച്ചുവരികയായിരുന്നു. ഒരു ഇടപാടിനു വേണ്ടി മാത്രമായിരിക്കില്ല ഇവര്‍ തങ്ങിയതെന്നും കൂടുതല്‍ ഇടപാട് നടത്തിയതായുമാണ് സംശയിക്കുന്നത്.

56 ഗ്രാം എം.ഡി.എം.എ.യുമായാണ് കഴിഞ്ഞ ദിവസം ഇവര്‍ പിടിയിലാകുന്നത്. യുവതിയടക്കം എട്ടുപേരാണ് ഇടപ്പള്ളിയിലെ ഹോട്ടല്‍ മുറിയില്‍ നിന്നും അറസ്റ്റിലായത്. എറണാകുളം എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ഇപ്പോള്‍ അന്വേഷിക്കുന്ന കേസ് എക്‌സൈസ് അസിസ്റ്റന്റ് കമ്മിഷണര്‍ക്ക് കൈമാറും എന്നാണ് റിപ്പോര്‍ട്ട്. വലിയ കേസായതിനാല്‍ അസിസ്റ്റന്റ് കമ്മിഷണര്‍ തലത്തില്‍ അന്വേഷിക്കേണ്ടി വരുമെന്ന് ഡെപ്യൂട്ടി കമ്മിഷണര്‍ പി.വി. ഏലിയാസ് പറഞ്ഞു. കേസ് അടുത്ത ദിവസംതന്നെ കൈമാറും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക