കാമുകനായ അധ്യാപകന്‍ തന്റെ ന​ഗ്നചിത്രങ്ങളും തങ്ങളുടെ ലൈം​ഗിക ബന്ധത്തിന്റെ ദൃശ്യങ്ങളും വെച്ച്‌ ബ്ലാക്ക്മെയില്‍ ചെയ്യുന്നെന്ന പരാതിയുമായി അധ്യാപിക. വിവാഹിതയായ യുവതിയാണ് തന്റെ കാമുകനായ അധ്യാപകനെതിരെ ഇപ്പോള്‍ പരാതിയുമായി രം​ഗത്തെത്തിയിരിക്കുന്നത്. ആന്ധ്രപ്രദേശിലെ വിശാഖപട്ടണം ജില്ലയിലാണ് സംഭവം. യുവതിയുടെ പരാതിയെ തുടര്‍ന്ന് മഹേശ്വര റാവു എന്നയാള്‍ക്കെതിരെ പോലീസ് വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്. അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് വ്യക്തമാക്കി.

2019ല്‍ വിവാഹിതയായ യുവതി അധ്യാപകര്‍ക്കായുള്ള ഒരു പരിശീലന ക്ലാസില്‍ വെച്ചാണ് മഹേശ്വര റാവു എന്ന അധ്യാപകനെ പരിചയപ്പെടുന്നത്. അതിന് ശേഷം ഇരുവരും പ്രണയത്തിലാകുകയും പലതവണ പല സ്ഥലങ്ങളില്‍ വെച്ച്‌ ലൈം​ഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. നിരന്തരം ഉപദ്രവിക്കുന്ന ഭര്‍ത്താവിന്റെ പീഡനങ്ങളില്‍ നിന്നും ആശ്വാസം തേടിയാണ് അദ്ധ്യാപകനുമായി പ്രണയത്തിലായത് എന്നാണ് യുവതി വ്യക്തമാക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ലോഡ്ജുകളിലും ഹോട്ടലുകളിലും വെച്ച്‌ ഇരുവരും പലപ്പോഴും ശാരീരികമായി ബന്ധപ്പെട്ടിട്ടുണ്ട്. ഇത്തരത്തില്‍ ഒരു ദിവസം ലോഡ്ജില്‍ വെച്ച്‌ ഇരുവരും കണ്ടുമുട്ടി. അതേദിവസം തന്നെ അവര്‍ ഉറങ്ങുമ്ബോള്‍ അയാള്‍ തന്റെ സെല്‍ ഫോണില്‍ നഗ്ന വീഡിയോകളും ഫോട്ടോകളും എടുത്തു. അന്നുമുതല്‍ ബ്ലാക്ക്‌മെയില്‍ ചെയ്യുകയായിരുന്നു. അയാള്‍ അധ്യാപികയുടെ ഫോണില്‍ ഒരു രഹസ്യ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുകയും അതിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തു. യുവതി എന്താണ് ചെയ്യുന്നത്, ആരോടാണ് സംസാരിക്കുന്നത് തുടങ്ങിയ കാര്യങ്ങളില്‍ അയാള്‍ ശ്രദ്ധിക്കാന്‍ ആരംഭിച്ചു. നഗ്നചിത്രങ്ങള്‍ കാണിച്ച്‌ താന്‍ പറയുന്നത് പോലെ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുക പതിവായിരുന്നു. ഇയാളുടെ ശല്യം സഹിക്കവയ്യാതെയാണ് ഇര വിജയവാഡയിലെ മഹിളാ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക