ന്യൂഡല്‍ഹി: രാജ്യ വിരുദ്ധമായ വ്യാജ വാര്‍ത്തകളുടെ പേരില്‍ കഴിഞ്ഞ രണ്ടു മാസത്തിനിടെ അറുപതിലേറെ സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ വിലക്കി കേന്ദ്ര സര്‍ക്കാര്‍. യൂട്യൂബ് ചാനലുകളും ഫെയ്‌സ് ബുക്ക്, ഇന്‍സ്റ്റഗ്രാം പേജുകളും ട്വിറ്റര്‍ അക്കൗണ്ടുകളും ഇതിലുള്‍പ്പെടും.

ഇത്തരം യൂട്യൂബ് ചാനലുകള്‍ പാകിസ്താന്‍ സ്‌പോണ്‍സര്‍ ചെയ്യുന്നതാണെന്നും വിവര-വാര്‍ത്താ വിനിമയ സഹ മന്ത്രി എല്‍. മുരുകന്‍ രാജ്യസഭയില്‍ പറഞ്ഞു. പ്രസ് കൗണ്‍സില്‍ നിയമം 14-ാം വകുപ്പ് പ്രകാരമുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത പത്രപ്രവര്‍ത്തകര്‍ക്കെതിരെ നടപടിയുണ്ടാകും. ഇത്തരം 150ല്‍ ഏറെ കേസുകളില്‍ നടപടിയെടുത്തു കഴിഞ്ഞു. വ്യാജ വാര്‍ത്തകള്‍ പരിശോധിക്കാന്‍ സര്‍ക്കാര്‍ ഫാക്ട് ചെക്ക് യൂണിറ്റ് രൂപീകരിച്ചിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മുപ്പതിനായിരത്തിലേറെ അന്വേഷണങ്ങള്‍ക്ക് അതിലൂടെ മറുപടി നല്‍കി. ലഭിക്കുന്ന പരാതി പ്രകാരവും സ്വമേധയായും വ്യാജ വാര്‍ത്തകള്‍ സംബന്ധിച്ച് വിവരം നല്‍കുന്ന ഫാക്ട് ചെക്ക് യൂണിറ്റ് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയ്ക്ക് കീഴിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് കേന്ദ്ര മന്ത്രി അനുരാഗ് താക്കൂര്‍ വ്യക്തമാക്കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക