മലപ്പുറം: വിവാഹം കഴിഞ്ഞ് ആദ്യരാത്രിക്ക് ശേഷം ഭാര്യ വീട്ടില്‍ നിന്നും മുങ്ങിയ യുവാവിനെ മലപ്പുറം വണ്ടൂരില്‍ പൊലീസ് അറസ്റ്റ് ചെയ്തു. കോണ്ടോട്ടി ചെറുകാവ് സ്വദേശി മണ്ണാറക്കല്‍ കമറുദീനാണ് അറസ്റ്റിലായത് . ഒരു വര്‍ഷം മുന്‍പാണ് വണ്ടൂര്‍ കുറ്റിയില്‍ സ്വദേശിയായ യുവതിയെ കമറുദീന്‍ വിവാഹം കഴിച്ചത്. തുടര്‍ന്ന് വിവാഹ ദിവസം യുവതിയുടെ വീട്ടില്‍ താമസിച്ച കമറുദ്ദീന്‍ ആദ്യരാത്രി കഴിഞ്ഞ് പുലര്‍ച്ചെ ഇവിടെ നിന്നും മുങ്ങുകയായിരുന്നു.

പിന്നീട് വിവിധ സ്ഥലങ്ങളില്‍ യുവതിയുടെ കുടുംബം ഇയാളെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. അന്വേഷണത്തില്‍ കമറുദ്ദീന്‍ നല്‍കിയ വിലാസവും ശരിയല്ലെന്ന് മനസിലാക്കിയ യുവതിയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ കൊണ്ടോട്ടിയില്‍ ഇയാള്‍ക്ക് മറ്റൊരു ഭാര്യയും കുടുംബവും ഉണ്ടെന്ന് കണ്ടെത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇവിടെ നിന്നാണ് കമറുദ്ദീനെ പൊലീസ് പിടികൂടിയത്. ലൈംഗീക പീഡനമടക്കമുള്ള പരാതികളാണ് വണ്ടൂരിലെ യുവതി കമറുദ്ദീനെതിരെ നല്‍കിയിട്ടുള്ളത്. പെരിന്തല്‍മണ്ണ കോടതിയില്‍ ഹാരാക്കിയ പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാന്‍റ് ചെയ്തിരിക്കുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക