തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്നത് കണക്കിലെടുത്ത് സ്‌കൂളുകള്‍ അടച്ചിടേണ്ട സാഹചര്യമുണ്ടോ എന്ന് പരിശോധിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ഇന്ന് രാവിലെ 11.30 ന് മുഖ്യമന്ത്രിയെ കാണുമെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് വീണ്ടും കോവിഡ് വ്യാപനം ശക്തമായിട്ടുണ്ട്. എന്നാല്‍ വിദ്യാര്‍ത്ഥികളെ കാര്യമായി ബാധിച്ചിട്ടില്ല. എങ്കിലും കുട്ടികളുടെ ആരോഗ്യം ഏറെ പ്രധാനപ്പെട്ടതാണ്. നിലവിലെ സാഹചര്യം മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്യും.

കോവിഡ് അവലോകന കമ്മിറ്റി സ്‌കൂളുകളുടെ കാര്യത്തില്‍ പുനര്‍വിചിന്തനം വേണമെന്ന നിലയില്‍ റിപ്പോര്‍ട്ട് നല്‍കിയാല്‍ അക്കാര്യം വിദ്യാഭ്യാസ വകുപ്പ് ഗൗരവമായിത്തന്നെ കാണും. അത്തരം സാഹചര്യത്തില്‍ ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തി ഉടന്‍ തീരുമാനം കൈക്കൊള്ളുമെന്നും ശിവന്‍കുട്ടി പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സിപിഎം ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച്‌ തിരുവനന്തപുരത്ത് മെഗാ തിരുവാതിര നടത്തിയതിനെയും മന്ത്രി വിമര്‍ശിച്ചു. സമൂഹതിരുവാതിര ഒഴിവാക്കേണ്ടതായിരുന്നു. അശ്രദ്ധ മൂലം സംഭവിച്ച കാര്യമാണെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക