മൂലവട്ടം : ദിവാൻ കവലയിൽ സ്ഥാപിച്ചിരുന്ന സിപിഎമ്മിനെ കൊടിമരം അക്രമികൾ തകർത്തു. ബുധനാഴ്ച അർദ്ധരാത്രിയോടെയാണ് കൊടിമരം തകർത്തതെന്നാണ് സുചന. ആക്രമണത്തിനുപിന്നിൽ കോൺഗ്രസ് ആണെന്ന് സിപിഎം ആരോപിച്ചു.

സി.പി.എം ജില്ലാ സമ്മേളനത്തിെന്റെ ഭാഗമായി സ്ഥാപിച്ചിരുന്ന രക്തസാക്ഷി മണ്ഡപവും സ്തൂപവുമാണ് അക്രമികൾ തകർത്തത്. കഴിഞ്ഞ ദിവസമാണ് ദിവാൻ കവലയിൽ സി.പി.എമ്മിന്റെ നേതൃത്വത്തിൽ രക്തസാക്ഷി മണ്ഡപം സ്ഥാപിച്ചത്. ഇതാണ് ബുധനാഴ്ച അർദ്ധരാത്രിയ്ക്ക് ശേഷം തല്ലിത്തകർത്തത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സ്തൂപവും രക്തസാക്ഷി മണ്ഡപവും തകർത്ത ശേഷം റോഡിലേയ്ക്ക് വലിച്ചെറിഞ്ഞിരിക്കുകയാണ്. കൊടിമരം അടക്കം അക്രമികൾ തകർത്തിട്ടുണ്ട്. സംസ്ഥാന വ്യാപകമായി കോൺഗ്രസ് നടത്തുന്ന അക്രമങ്ങളുടെ തുടർച്ചയായാണ് ഇപ്പോൾ മൂലവട്ടത്ത് നടന്നതെന്നു സി.പി.എം ലോക്കൽ സെക്രട്ടറി നോമി മാത്യു പറഞ്ഞു.

നഗരസഭ അംഗം ഷീന ബിനുവിന്റെ നേതൃത്വത്തിൽ പ്രദേശത്ത് അക്രമം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആക്രമണം നടത്തിയത്. ഇത് പ്രതിഷേധാർഹമാണ് എന്നും നോമി ആരോപിച്ചു. സംഭവം അറിഞ്ഞ് ചിങ്ങവനം പൊലീസും സ്ഥലത്ത് എത്തിയിട്ടുണ്ട്.

കോട്ടയം മൂലവട്ടത്ത് മനപൂർവം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത് സി.പി.എമ്മെന്ന് കോൺഗ്രസ് ; ഇന്ദിരാ ഗാന്ധി സ്മൃതി മണ്ഡപത്തിൽ സമ്മേളത്തിന്റെ ചുവരെഴുതി ; അക്രമങ്ങൾക്ക് പിന്നിൽ വിഭാഗീയതയെന്നും ആരോപണം

കോട്ടയം മൂലവട്ടത്ത് സിപിഎം മനപൂർവം പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു. ദിവാൻ കവലയിൽ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് സ്ഥാപിച്ച സ്തൂപം തകർത്തത് സിപിഎമ്മിലെ വിഭാഗീയതയുടെ തുടർച്ചയാണെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ജോൺ ചാണ്ടി ആരോപിച്ചു.

കഴിഞ്ഞ ദിവസം മനപൂർവം സംഘർഷം സൃഷ്ടിക്കുന്നതിനായി സി.പി.എം പ്രദേശത്തെ ഇന്ദിരാ ഗാന്ധി സ്തൂപത്തിൽ ചുവപ്പ് പെയിന്റ് അടിക്കുകയും , സമ്മേളനത്തിന്റെ ചുവരെഴുതുകയും ചെയ്തിരുന്നു. ഇത് നീക്കം ചെയ്യണമെന്ന് സി.പി.എം പ്രവർത്തകരോട് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. ഇതിന് സി.പി.എം തയ്യാറായിരുന്നില്ല. ഇന്ദിരാ ഗാന്ധി സ്തൂപത്തിൽ ചുവരെഴുത്ത് നടത്തിയത് മനപൂർവം പ്രകോപനം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നുവെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ സി.പി.എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി തയ്യാറാക്കിയ സ്തൂപം തകർക്കപ്പെട്ടത്.

സി.പി.എം സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെ അക്രമണിനുള്ള അസൂത്രിത നീക്കമാണ് പ്രാദേശിക നേതൃത്വം നടത്തുന്നത്. ഇത് പ്രശ്നങ്ങൾ സൃഷ്ടിച്ച് മുതലെടുപ്പിനു വേണ്ടിയാണ്. ഇത് അനുവദിക്കാനാവില്ലെന്നും കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോൺ ചാണ്ടി അറിയിച്ചു. സി.പി.എം സമ്മേളനത്തിലുണ്ടായ വിഭാഗീയതയുടെ തുടർച്ചയാണ് ഇപ്പോഴുണ്ടായ അക്രമങ്ങൾ. ഇതുമായി കോൺഗ്രസിന് ബന്ധമില്ലെന്നും അദേഹം പറഞ്ഞു.

വ്യാഴാഴ്ച പുലർച്ചെയാണ് ദിവാൻ കവലയിൽ സ്ഥാപിച്ചിരുന്ന സിപിഎമ്മിനെ കൊടിമരവും ജില്ലാ സമ്മേളനത്തിന്റെ സ്തൂപവും അക്രമികൾ തകർത്തത്. ആക്രമണത്തിനുപിന്നിൽ കോൺഗ്രസ് ആണെന്ന് സിപിഎം ആരോപിച്ചിരുന്നു. സ്തൂപവും രക്തസാക്ഷി മണ്ഡപവും തകർത്ത ശേഷം റോഡിലേയ്ക്ക് വലിച്ചെറിഞ്ഞിരിക്കുകയാണ്. കൊടിമരം അടക്കം അക്രമികൾ തകർത്തിട്ടുണ്ട്. സംസ്ഥാന വ്യാപകമായി കോൺഗ്രസ് നടത്തുന്ന അക്രമങ്ങളുടെ തുടർച്ചയായാണ് ഇപ്പോൾ മൂലവട്ടത്ത് നടന്നതെന്നു സി.പി.എം ലോക്കൽ സെക്രട്ടറി ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോൺഗ്രസ് വിശദീകരണവുമായി രംഗത്ത് എത്തിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക