മുന്‍ ആരോഗ്യമന്ത്രിയും മട്ടന്നൂര്‍ എം.എല്‍.എയുമായ കെ.കെ ശൈലജ ടീച്ചര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കാര്യമായ രോഗ ലക്ഷണങ്ങള്‍ ഇല്ലാത്തതിനാല്‍ ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. അതിനിടെ സംസ്ഥാനത്ത് കോവിഡ് വ്യാപനം വീണ്ടും വര്‍ധിക്കുന്ന സാഹചര്യത്തില്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഒരാഴ്ചക്കിടെ സംസ്ഥാനത്തെ കോവിഡ് വ്യാപന നിരക്ക് 100 ശതമാനമാണ്. പൊതുപരിപാടികളും സംസ്ഥാനത്തിന് പുറത്തേക്കുള്ള യാത്രകളും ഒഴിവാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക