ഒരുമിച്ചുള്ള ലൈംഗിക ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് കാമുകന്‍ ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്ന് യുവാവിന്റെ ലിംഗം ഛേദിച്ച്‌ കാമുകി. ആക്രമണത്തിനിരയായ 28 കാരനെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിച്ചതിനെത്തുടര്‍ന്നാണ് 28 കാരിയായ യുവതി കൃത്യം നിര്‍വഹിച്ചതെന്ന് പോലീസ് പറഞ്ഞു.

ഇന്തോനേഷ്യയിലെ നോര്‍ത്ത് സുമാത്രയിലെ സിബോള്‍ഗയിലെ ഹോട്ടലിലാണ് സംഭവം.കാമുകന്‍ നിര്‍ബന്ധിക്കുമ്ബോള്‍ തനിക്ക് താല്‍പര്യം ഉണ്ടായിരുന്നില്ലെന്നാണ് യുവതി പറയുന്നത്. ഏഴ് മാസമായി യുവാവും യുവതിയും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്ന് സിബോള്‍ഗ പോലീസ് മേധാവി ടാരിയോനോ രാജര്‍ജ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇരുവരും ഹോട്ടലില്‍ വച്ച്‌ കണ്ടുമുട്ടാന്‍ തീരുമാനിച്ചു. ഇതിനിടെ ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ യുവാവ് യുവതിയെ നിര്‍ബന്ധിക്കുകയും യുവതി നിരസിക്കുകയും ചെയ്തു. എന്നാല്‍, ഒന്നിച്ചുള്ള സ്വകാര്യ നിമിഷങ്ങള്‍ അടങ്ങിയ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് യുവാവ് ഭീഷണിപ്പെടുത്തി.ഇതിനിടെ യുവാവ് കുളിക്കാന്‍ ഒരുങ്ങിയപ്പോള്‍ യുവതി കത്തിയെടുത്ത് ആക്രമിക്കുകയായിരുന്നു. യുവാവ് രക്തം വാര്‍ന്ന് കിടക്കുന്നതായി യുവതി തന്നെയാണ് അറിയിച്ചതെന്ന് ഹോട്ടലിലെ റിസപ്ഷനിസ്റ്റ് പറഞ്ഞു. യുവതിയെ അറസ്റ്റ് ചെയ്തെങ്കിലും ഇതുവരെ കുറ്റം ചുമത്തിയിട്ടില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക