രാജീവ് രവി സംവിധാനം ചെയ്ത ഞാൻ സ്റ്റീവ് ലൂപസ് എന്ന ചിത്രത്തിൽ നായികയായി അഭിനയിച്ചുകൊണ്ട് സിനിമയിൽ എത്തിയ താരമാണ് നടി അഹാന കൃഷ്ണ. നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണകുമാറിന്റെ മൂത്തമകളായ അഹാന സിനിമയിൽ ഇപ്പോൾ ഏറെ തിരക്കുള്ള നടിമാരിൽ ഒരാളാണ്. ലുക്കാ എന്ന സിനിമയിലെ അഭിനയത്തിന് ശേഷമാണ് അഹാനയ്ക്ക് ഇത്രയേറെ ആരാധകർ ഉണ്ടാവുന്നത്.

പിന്നീട് പതിനെട്ടാം പടിയിലും ഒരു മികച്ച കഥാപാത്രം അവതരിപ്പിച്ച് അഹാന പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി. 2020 ലോക്ക് ഡൗൺ നാളുകളിലാണ് അഹാന സമൂഹ മാധ്യമങ്ങളിൽ കൂടുതൽ സജീവമായത്. അഹാനയുടെ മൂന്ന് അനിയത്തിമാർക്കും അമ്മയ്ക്കും അച്ഛനുമൊപ്പമുള്ള ടിക് ടോക്, റീൽസ് വീഡിയോസ് സോഷ്യൽ മീഡിയയിൽ ഒരുപാട് വൈറലാവാൻ തുടങ്ങി. പിന്നീട് സ്വന്തമായി ചാനൽ തുടങ്ങി അതിൽ വീഡിയോസ് പോസ്റ്റ് ചെയ്തും അഹാന ആരാധകരെ ഉണ്ടാക്കാൻ തുടങ്ങി. അഹാന മാത്രമല്ല മറ്റു മൂന്ന് അനിയത്തിമാർക്കും അഹാനയെ പോലെ സോഷ്യൽ മീഡിയയിൽ ഒരുപാട് സ്വാധീനവും സ്വന്തമായി യൂട്യൂബ് ചാനലുകളുമുണ്ട്. സണ്ണി വെയ്ൻ നായകനായ പിടികിട്ടാപുള്ളിയാണ് അഹാനയുടെ അവസാന റിലീസ് ചിത്രം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രശോബ് വിജയൻ സംവിധാനം ചെയ്യുന്ന അടിയാണ് അഹാനയുടെ അടുത്ത സിനിമ. ഷൂട്ടിംഗ് തിരക്കുകൾ ഇല്ലാത്തപ്പോൾ യാത്രകൾ ചെയ്ത അതിന്റെ വീഡിയോസ് അഹാന പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ തെലുങ്കിലെ സൂപ്പർഹിറ്റ് ഗാനമായ അല്ലു അർജുൻ നായകനായ പുഷ്പയിലെ ഐറ്റം സോങ്ങിന് ഡാൻസ് കളിച്ച് വീഡിയോ പങ്കുവച്ചിരിക്കുകയാണ് അഹാന.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക