തിരുവനന്തപുരം: പേട്ടയില്‍ മകളുടെ സുഹൃത്തിനെ പിതാവ് കൊലപ്പെടുത്തിയത് പെണ്‍കുട്ടിയുടെ മുറിക്കുള്ളിലെ കുളിമുറിയില്‍. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് അനീഷ് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയതെന്നാണ് പുറത്തുവരുന്ന വിവരം.

മകളുടെ മുറിയില്‍ നിന്ന് ശബ്ദം കേട്ടതോടെ ലാലു കത്തിയുമായി എത്തുകയായിരുന്നു. മുട്ടിയിട്ടും തുറക്കാതായതോടെ, വാതില്‍ തല്ലിത്തകര്‍ത്തുവെന്നാണ് പറയപ്പെടുന്നത്. ലാലുവിനെ കണ്ടതോടെ അനീഷ് കുളിമുറിക്കുള്ളില്‍ ഒളിക്കുകയായിരുന്നു. അവിടെവച്ച്‌ ലാലു യുവാവിനെ കുത്തിവീഴ്ത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വീട്ടില്‍ ഒരു പയ്യന്‍ കുത്തേറ്റ് കിടക്കുന്നുണ്ടെന്നും ആശുപത്രിയില്‍ എത്തിക്കണമെന്നും പ്രതി പൊലീസിനോട് പറഞ്ഞു. ഉടന്‍ പൊലീസ് ലാലുവിന്റെ വീട്ടിലേക്ക് പോയി, അനീഷിനെ മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണ് ഉള്ളത്.

പ്രവാസിയായ ലാലു ഒന്നരവര്‍ഷം മുന്‍പാണ് നാട്ടിലെത്തിയത്. ഭാര്യയ്ക്കും രണ്ട് മക്കള്‍ക്കുമൊപ്പം പേട്ടയിലെ ചായക്കുടി ലെയ്‌നില്‍ ഈഡന്‍ എന്ന വീട്ടിലായിരുന്നു താമസം. ഇവരുടെ അയല്‍വാസിയായിരുന്നു അനീഷ്.

photo courtsey : kerala kaumudi

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക