പറവൂര്‍: വളരെ നാളായി മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലായിരുന്ന ജിത്തു എന്ന 22കാരി സ്വന്തം സഹോദരിയെ ചുട്ടുകൊന്നത് പ്രണയം എതിര്‍ത്തതിന്റെ പേരില്‍. ജിത്തുവിന്റെ പ്രണയത്തെ ചേച്ചി വിസ്മയ എതിര്‍ത്തിരുന്നു. ഇതേ ചൊല്ലി പലതവണ വീട്ടില്‍ വഴക്കുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. മാതാപിതാക്കളെയും ചേച്ചി വിസ്മയേയും വീട്ടില്‍ പൂട്ടിയിട്ട സംഭവം വരെയുണ്ടായി. അച്ഛനും അമ്മയും വീട്ടില്‍ ഇല്ലാതിരുന്ന സമയത്താണ് ജിത്തു ചേച്ചി വിസ്മയയെ മണ്ണെണ്ണ ഒഴിച്ച്‌ തീകൊളുത്തി കൊലപ്പെടുത്തിയത്.

സംഭവത്തിന് ശേഷം ജിത്തു ഓടിപ്പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. തലമറച്ചാണ് യുവതി ഇവിടെ നിന്നും ഓടിപ്പോയത്. കൊലപാതകത്തിന് പുറത്തു നിന്നും ആരുടെയും സഹായം ലഭിച്ചില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. 22കാരിയായ ജിത്തുവിന്റെ പ്രണയം എതിര്‍ത്തതാണ് കൊലപാതകത്തിന് കാരണം. ജിത്തുവിന്റെ സുഹൃത്തിനെ പൊലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. എന്നാല്‍ കൊലപാതകവുമായി തനിക്ക് ബന്ധമൊന്നും ഇല്ലെന്നാണ് ഇയാള്‍ മൊഴി നല്‍കിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വളരെ നാളായി മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലായിരുന്നു ജിത്തു. ജിത്തുവിനെ ഇന്ന് തന്നെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. പ്രണയത്തെ എതിര്‍ത്തതാണ് കൊലപാതകത്തിന് കാരണം എന്നാണ് പൊലീസ് പറയുന്നത്. വീട്ടില്‍ മാതാപിതാക്കള്‍ ഇല്ലാതിരുന്ന സമയത്താണ് കൊലപാതകം നടന്നത്. ശേഷം യുവതി വീട് വിട്ട് പോയതാണെന്നും പൊലീസ് പറയുന്നു. മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലായിരുന്നു ജിത്തു. സംഭവവുമായി ബന്ധപ്പെട്ട് ജിത്തുവുമായി അടുപ്പമുള്ള ഒരു യുവാവിനെ ചോദ്യം ചെയ്ത വിട്ടയച്ചെന്നും പോലീസ് വ്യക്തമാക്കി.

ഇന്നലെയാണ് പറവൂര്‍ പെരുവാരം 11-ാം വാര്‍ഡ് പനോരമ നഗറില്‍ അറയ്ക്കപ്പറമ്ബില്‍ (പ്രസാദം) ശിവാനന്ദന്റെ വീടിനുള്ളില്‍ മകളെ വെന്തുമരിച്ച നിലയില്‍ കണ്ടെത്തിയത്. വൈകിട്ട് മൂന്ന് മണിയോടെ ഇവരുടെ പെണ്മക്കളിലൊരാള്‍ വെന്തു മരിക്കുകയായിരുന്നു. മുറിയുടെ വാതിലിന്റെ കട്ടിളയില്‍ രക്തം വീണ പാടുണ്ടായിരുന്നു. രൂക്ഷമായ മണ്ണെണ്ണ ഗന്ധവും ഉണ്ടായിരുന്നു. മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിയാന്‍ കഴിയാത്ത നിലയിലായിരുന്നു.മൃതദേഹത്തിലെ മാലയുടെ ലോക്കറ്റ് പരിശോധിച്ച മാതാപിതാക്കള്‍ മൂത്ത മകള്‍ വിസ്മയയുടേതാണ് ലോക്കറ്റെന്ന് തിരിച്ചറിഞ്ഞെങ്കിലും ഡി എന്‍ എ ടെസ്റ്റ് ഉള്‍പ്പെടെയുള്ള ശാസ്ത്രീയ പരിശോധനകള്‍ നടത്താതെ ഉറപ്പിക്കാനാവില്ലെന്ന് പറവൂര്‍ സിഐ മീഡിയ മംഗളത്തോട് പറഞ്ഞു.

വീട്ടില്‍ ശിവാനന്ദനും ഭാര്യ ജിജി, പെണ്‍മക്കളായ വിസ്മയ (25), ജിത്തു (22) എന്നിവരുമാണ് താമസിച്ചിരുന്നത്. സംഭവം നടക്കുമ്ബോള്‍ വീട്ടില്‍ ശിവാനന്ദന്റെ രണ്ട് പെണ്‍മക്കളും ഉണ്ടായിരുന്നു. ശിവാനന്ദനും ഭാര്യ ജിജിയും ഡോക്ടറെ കാണാന്‍ പുറത്തേക്കുപോയ സമയത്താണ് സംഭവം. രണ്ടാമത്തെ മകള്‍ ഏതാനും നാളുകളായി മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലായിരുന്നു. അച്ഛനും അമ്മയും ഡോക്ടറെ കാണാന്‍ പുറത്തുപോയ സമയത്താണ് സംഭവം. ഇരുവരും ഡോക്ടറെ കാണാന്‍ ആലുവയില്‍ പോയിരിക്കെ 12 മണിക്ക് മൂത്ത മകള്‍ വിസ്മയ വിളിച്ച്‌ എപ്പോള്‍ വരുമെന്ന് തിരക്കി. രണ്ട് മണിക്ക് എത്താനാകുമെന്ന് അറിയിച്ചതായി പോലീസ് പറഞ്ഞു.

വൈകീട്ട് മൂന്നു മണിയോടെ വീടിനുള്ളില്‍ നിന്നു പുക ഉയരുന്നതുകണ്ട് പരിസരവാസികളാണ് വിവരം അധികൃതരെ അറിയിച്ചത്. ഫയര്‍ഫോഴ്സും പോലീസും സ്ഥലത്തെത്തി. ഗേറ്റ് പൂട്ടിയ നിലയിലായിരുന്നു. വീടിന്റെ മുന്‍വശത്തെ വാതില്‍ തുറന്ന നിലയിലായിരുന്നു. രണ്ട് മുറികള്‍ കത്തിനശിച്ചിരുന്നു. അതിലൊന്നിലാണ് യുവതിയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്.

കാണാതായ മകളെ ഇതുവരെയും കണ്ടെത്താനായിട്ടില്ല. സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്. ദുരൂഹത മറനീക്കാനുള്ള ശ്രമത്തിലാണ് പോലീസ്. വിസ്മയയുടെ മൊബൈല്‍ ഫോണ്‍ വീട്ടില്‍നിന്നു കാണാതായിട്ടുണ്ട്. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം എറണാകുളം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇരുചക്ര വാഹനത്തില്‍ മത്സ്യം വില്‍ക്കുന്ന ജോലിയാണ് ശിവാനന്ദന്. മക്കളായ വിസ്മയ ബി.ബി.എ.യും ജിത്തു ബി.എസ്സി.യും പൂര്‍ത്തിയാക്കിയവരാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക