മലപ്പുറം: മലപ്പുറം ജില്ലയിൽ ഒരാൾക്ക് ഒമിക്രോൺ സ്ഥിരീകരിച്ചു. ഒമാനിൽനിന്നെത്തിയ മംഗളൂരു സ്വദേശിക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചയാൾ മഞ്ചേരി മെ‍ഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാൾക്കു മറ്റു ആരോഗ്യപ്രശ്നങ്ങളില്ല.

ഇതോടെ കേരളത്തിലെ ആകെ ഒമിക്രോൺ ബാധിതർ എട്ടായി. ഇന്നലെ രണ്ട് പേർക്കു കൂടി ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചിരുന്നു. ഷാർജയിൽ നിന്ന് ഈ മാസം 8ന് കൊച്ചിയിലെത്തിയ 68, 67 പ്രായക്കാരായ ദമ്പതികൾക്കാണ് ഇന്നലെ സ്ഥിരീകരിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക