കോട്ടയം: കൈക്കൂലിക്കേസില്‍ കോട്ടയം വിജിലന്‍സിന്റെ പിടിയിലായ മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ എന്‍വയണ്‍മെന്റല്‍ എന്‍ജിനീയര്‍ ഹാരിസിനെ കുറിച്ച്‌ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. സിനിമാ കഥകള വെല്ലുന്ന ജീവതമായിരുന്നു ഹാരീസിന്റേത് എന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. യാതൊരു നാണവുമില്ലാതെ ചോദിച്ചു വാങ്ങുന്ന കൈക്കൂലി പണം കൊണ്ട് ഹാരീസ് നയിച്ചിരുന്നതും ആരെയും നാണിപ്പിക്കുന്ന ജീവിതമായിരുന്നു. വിദേശ രാജ്യങ്ങളിലെ വേശ്യാലയങ്ങളില്‍ നിത്യസന്ദര്‍ശകനായിരുന്ന ഈ അവിവാഹിതനായ 51കാരന്‍, വിദേശ സുന്ദരികളുമൊത്തുള്ള ലൈം​ഗിക ബന്ധത്തിന്റെ ദൃശ്യങ്ങള്‍ സ്വന്തം ഫോണില്‍ ചിത്രീകരിച്ച്‌ സൂക്ഷിക്കുകയും ചെയ്തിരുന്നു.

പാലാ പ്രവിത്താനത്ത് പിജെ റീട്രേഡിങ് എന്ന സ്ഥാപനത്തിന് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ലൈസന്‍സ് പുതുക്കി നല്‍കാന്‍ വേണ്ടി ഉടമ ജോബിന്‍ സെബാസ്റ്റ്യനില്‍ നിന്നും 25,000 രൂപ കൈക്കൂലി വാങ്ങുമ്ബോഴാണ് വിജിലന്‍സ് കോട്ടയം യൂണിറ്റ് ഹാരിസിനെ കൈയോടെ പിടികൂടുന്നത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് അവിവാഹിതനായ ഈ ഉദ്യോഗസ്ഥന്‍ വിജിലന്‍സിനെ ഞെട്ടിച്ചത്. ഹാരിസിന്റെ ഫോണ്‍ പരിശോധിച്ചപ്പോള്‍ നിറയെ അശ്ലീല ദൃശ്യങ്ങള്‍. സ്ത്രീകളെ സപ്ലൈ ചെയ്യുന്ന പിമ്ബുമാരുമായുള്ള വില പേശലുകള്‍, വിദേശ സുന്ദരിമാരുമായുള്ള രതി ക്രീഡയുടെ വീഡിയോ ദൃശ്യങ്ങള്‍ എന്നിവയൊക്കെയായിരുന്നു അതിലുണ്ടായിരുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പന്തളമാണ് ഹാരിസീന്റെ സ്വന്തം സ്ഥലം. എന്നാല്‍,അവിടെയുള്ളവരുമായി വലിയ അടുപ്പമില്ല. ആലുവ, എറണാകും, പെരുമ്ബാവൂര്‍ മേഖലകളിലായിരുന്നു നേരത്തേ ഇയാള്‍ ജോലി ചെയ്തിരുന്നത്. ഹാരിസിനെ കുറിച്ച്‌ ഇതുവരെ ജോലി ചെയ്ത ഓഫീസുകളില്‍ നിന്നെല്ലാം നല്ല അഭിപ്രായമാണ് വന്നിട്ടുള്ളത് എന്നതാണ് ഏറെ രസകരം. ഇയാളുടെ വ്യക്തി ജീവിതം പരമരഹസ്യമായിരുന്നു. ഓഫീസില്‍ പേരുദോഷം കേള്‍പ്പിച്ചിട്ടുമില്ല. കോട്ടയത്ത് കൈക്കൂലിക്കേസില്‍ പിടിയിലാകാന്‍ കാരണമായത് പരാതിക്കാരനായ ജോബിന്‍ സെബാസ്റ്റ്യന്റെ ബുദ്ധിപൂര്‍വമായ ഇടപെടല്‍ ആയിരുന്നു. പ്രവിത്താനത്തുള്ള പിജെ റിട്രേഡേഴ്സ് എന്ന ജോബിന്റെ സ്ഥാപനത്തിനെതിരേ അയല്‍വാസി ശബ്ദമലിനീകരണത്തിന് മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ പരാതി ഉന്നയിച്ചിരുന്നു. റീട്രേഡിങിനുള്ള മെഷിനറികള്‍ പ്രവര്‍ത്തിക്കുമ്ബോള്‍ ഉണ്ടാകുന്ന ശബ്ദം അസഹനീയമാണെന്നായിരുന്നു പരാതി.

പരിശോധന നടത്തിയ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ പരാതിയില്‍ കഴമ്ബില്ലെന്ന് കണ്ടെത്തി. 60 ഡെസിബെല്ലില്‍ താഴെയായിരുന്നു സ്ഥാപനത്തിലെ യന്ത്രങ്ങളുടെ ശബ്ദം. ഇത് മനുഷ്യന്റെ ആരോഗ്യത്തിന് ഹാനികരമല്ല. സ്വാഭാവികമായി സ്ഥാപനത്തിന് ലൈസന്‍സ് പുതുക്കി കൊടുക്കാമായിരുന്നു. നേരത്തേയുള്ള ഉദ്യോഗസ്ഥര്‍ ലൈസന്‍സ് പുതുക്കുന്നതിന് ഒരു ലക്ഷം രൂപയാണ് ആവശ്യപ്പെട്ടതെന്ന് പരാതിക്കാരന്‍ പറയുന്നു. അവര്‍ക്ക് ശേഷം വന്ന ഹാരീസ് 25,000 രൂപ തന്നാല്‍ ലൈസന്‍സ് നല്‍കാമെന്ന് അറിയിച്ചു. ഹാരിസ് കൈക്കൂലി ചോദിക്കുന്ന ദൃശ്യങ്ങള്‍ ഒളികാമറയില്‍ പകര്‍ത്തി അതുമായിട്ടാണ് ജോബിന്‍ വിജിലന്‍സിനെ സമീപിച്ചത്.

കോട്ടയം യൂണിറ്റ് എസ്‌പി വി.ജി. വിനോദ്കുമാറിന്റെ നിര്‍ദേശ പ്രകാരം ഡിഎൈസ്പിമാരായ കെ.എ. വിദ്യാധരന്‍, എ.കെ. വിശ്വനാഥന്‍, ഇന്‍സ്‌പെക്ടര്‍മാരായ റെജി എംകുന്നിപ്പറമ്ബില്‍, നിസാം, രതീന്ദ്രകുമാര്‍ എന്നിവരും ചേര്‍ന്നാണ് കെണിയൊരുക്കിയത്. ഉദ്യോഗസ്ഥര്‍ നല്‍കിയ മാര്‍ക്ക് ചെയ്ത പണം ഇന്നലെ രാവിലെ ഓഫീസില്‍ വച്ച്‌ പണം കൈപ്പറ്റുന്നതിനിടെ വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.

കൈക്കൂലി വാങ്ങിയ പണമൊക്കെ എവിടെ എന്നു ചോദിച്ചപ്പോള്‍ തന്റെ കൈയില്‍ വെറും 60,000 രൂപയാണുള്ളതെന്നായിരുന്നു മറുപടി. അക്കൗണ്ടും വീടും ഇപ്പോള്‍ താമസിക്കുന്ന ഫ്ളാറ്റുമെല്ലാം പരിശോധിക്കുമെന്ന വിജിലന്‍സ് സംഘത്തിന്റെ വിരട്ടല്‍ ഏറ്റു. ആലുവ ആലങ്ങാട്ടുള്ള ഒബ്റോണ്‍ ഫ്ളാറ്റിലായിരുന്നു ഹാരിസിന്റെ താമസം.

ആ ബന്ധം വച്ചാണ് ആലങ്ങാട് കോണ്‍ഫിഡന്റ് ഗ്രൂപ്പ് പുതുതായി നിര്‍മ്മിച്ച ഓബ്റോണ്‍ ഫ്ളാറ്റ് സമുച്ചയത്തിലൊന്ന് ഇയാള്‍ സ്വന്തമാക്കിയത്. ഹാരിസുമായി എത്തിയ വിജിലന്‍സ് സംഘം ഇയാളുടെ ഫ്ളാറ്റില്‍ ഒരു മേശയ്ക്കുള്ളില്‍ അടുക്കി വച്ചിരുന്ന പണം കണ്ടെത്തി. ഓരോ കെട്ടു നോട്ടും പ്രത്യേകം കവറുകളിലാക്കി സൂക്ഷിച്ചിരുന്നു. കൃത്യമായ കണക്കും ഇയാള്‍ക്കുണ്ടായിരുന്നു. 16.60 ലക്ഷം രൂപയുണ്ടെന്ന് ഹാരിസ് വിജിലന്‍സ് ഉദ്യോഗസ്ഥരോട് പറഞ്ഞു. എണ്ണി നോക്കിയപ്പോള്‍ കിറുകൃത്യം.

ഈ രീതിയില്‍ കിട്ടിയ പണം കൊണ്ട് ജീവിതം അടിച്ചു പൊളിക്കുകയായിരുന്നു ഹാരിസ് ഇതുവരെ. 51 വയസായെങ്കിലും വിവാഹം കഴിച്ചില്ല. ജര്‍മനി, വിയറ്റ്നാം, യുക്രയിന്‍, മലേഷ്യയിലെ പട്ടായ തുടങ്ങിയ രാജ്യങ്ങളും സ്ഥലങ്ങളും സന്ദര്‍ശിച്ചതായി ഹാരിസിന്റെ പാസ്പോര്‍ട്ടില്‍ നിന്ന് വ്യക്തമായി. പത്തോളം രാജ്യങ്ങളിലാണ് ഇതുവരെ പോയിട്ടുള്ളത്. ഈ രാജ്യങ്ങളിലെ വ്യഭിചാരശാലകളിലും നിശാശാലകളിലുമാണ് ഇയാള്‍ ജീവിതം അടിച്ചു പൊളിച്ചത്.

വിദേശ സുന്ദരിമാരുമായുള്ള സ്വകാര്യ ദൃശ്യങ്ങള്‍ സ്റ്റില്‍ ഫോട്ടോയായും വീഡിയോ ആയും ഫോണില്‍ സൂക്ഷിച്ചിരുന്നു. നിരവധി ദൃശ്യങ്ങള്‍ വിജിലന്‍സ് സംഘം കണ്ടെടുത്തു. ആലുവയിലെ ഫ്ളാറ്റിലും ഇതു തന്നെയായിരുന്നു പരിപാടി. ആകെ 25 പേര്‍ മാത്രമാണ് ഓബ്റോണ്‍ സമുച്ചയത്തില്‍ ഫ്ളാറ്റ് വാങ്ങിയിട്ടുള്ളത്. അര്‍ധരാത്രിയോടെയാണ് സ്ത്രീകളെ എത്തിച്ചിരുന്നത്. ഇതിനായി പിമ്ബുകളുമായും സ്ത്രീകളുമായി നേരിട്ടും വില പേശുന്നതിന്റെ വാട്സാപ്പ് ചാറ്റുകളും ഇയാളുടെ ഫോണില്‍ നിന്ന് അന്വേഷണ സംഘം കണ്ടെടുത്തു

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക