തിരുവനന്തപുരം : ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറിയായി വി കെ സനോജിനെ നിയമിച്ചു. എ എ റഹീം ദേശീയ അദ്ധ്യക്ഷനായി പോയ ഒഴിവിലാണ് വി കെ സനോജിനെ തിരഞ്ഞെടുത്തിരിക്കുന്നത്. സനോജിനെ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് സിപിഎം സെക്രട്ടേറിയറ്റാണ് തീരുമാനിച്ചത്. ഈ വിവരം ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ സി പി എം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു.

സിപിഎം സംസ്ഥാന കമ്മിറ്റിയുടെ ഈ തീരുമാനം ഡിവൈഎഫ്‌ഐ ഫ്രാക്ഷന്‍ അംഗീകരിച്ചതോടെയാണ് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. വി കെ സനോജ് നിലവില്‍ ഡിവൈഎഫ്‌ഐ ജോയിന്റ് സെക്രട്ടറിയാണ്. കണ്ണൂര്‍ സ്വദേശിയായ സനോജിനെ യുവജന സംഘടനയുടെ തലപ്പത്ത് എത്തിച്ചത് കോടിയേരി ബാലകൃഷ്ണന്റെ കൂടി താത്പര്യ പ്രകാരമാണെന്നാണ് ലഭിക്കുന്ന സൂചന.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക