കോട്ടയം : മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തിക്കുന്ന കന്നുകാലികള്‍ക്ക് ചെക്‌പോസ്റ്റുകളില്‍ ക്വാറന്റൈന്‍ ഏര്‍പ്പെടുത്തുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. വാഴൂര്‍ ബ്ലോക്ക് ക്ഷീരകര്‍ഷകസംഗമവും തരിശ് നിലതീറ്റപ്പുല്‍ കൃഷി വിളവെടുപ്പും ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ഏറെ വില കൊടുത്ത് വാങ്ങി കേരളത്തിലെത്തിക്കുന്ന മുന്തിയ ഇനം കന്നുകാലികളില്‍ പലതും ദിവസങ്ങള്‍ക്കുള്ളില്‍ ചത്തു പോകുന്ന സാഹചര്യത്തിലാണ് ക്വാറന്റൈനും നിരീക്ഷണ സംവിധാനങ്ങളും ഏര്‍പ്പെടുത്തുന്നത്.

ക്ഷീരകര്‍ഷകര്‍ക്ക് അടിയന്തര സഹായത്തിനായി ടെലി വെറ്റിനറി യൂണിറ്റുകള്‍ ലഭ്യമാക്കും. കന്നുകാലികള്‍ക്ക് വാക്‌സിനുകള്‍ ലഭ്യമാക്കാനുള്ള 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ശീതികരണ സംവിധാനങ്ങളുള്ള ആംബുലന്‍സുകള്‍ ബ്ലോക്ക് തലത്തില്‍ അനുവദിക്കും. അവശ്യ സന്ദര്‍ഭങ്ങളില്‍ ഡോക്ടറുടെ സേവനം ലഭ്യമായില്ലെങ്കില്‍ കര്‍ഷകര്‍ക്ക് ബന്ധപ്പെടുന്നതിനുള്ള കാള്‍ സെന്റര്‍ തിരുവനന്തപുരത്ത് സജ്ജമാക്കും. കുളമ്ബുരോഗത്തിനെതിരെയുള്ള രണ്ടാംഘട്ട വാക്‌സിനേഷന്‍ ആറു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തീറ്റപ്പുല്‍ കൃഷിയില്‍ സ്വയം പര്യാപ്തത നേടുന്നതിനുള്ള എല്ലാ പദ്ധതികള്‍ക്കും സര്‍ക്കാര്‍ സഹായം ലഭ്യമാക്കും. ഒരേക്കര്‍ കൃഷിക്ക് 16,000 രൂപ നിരക്കില്‍ സബ്‌സിഡി നല്‍കും. വിവിധ വകുപ്പുകള്‍ക്ക് കീഴിലുള്ള ഒഴിഞ്ഞ് കിടക്കുന്ന സ്ഥലങ്ങളില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി തീറ്റപ്പുല്‍കൃഷി ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക