കോയമ്ബത്തൂര്‍: കാമുകന്‍ വിവാഹിതനായെന്ന വിവരം അറിഞ്ഞ യുവതി യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ച ശേഷം കുത്തിപ്പരിക്കേല്‍പ്പിച്ചു. തിരുവനന്തപുരം കൊടിപുരത്തെ ആര്‍. രാഗേഷിനെയാണ് (30) കാഞ്ചീപുരം മീനംപാക്കം തിരുവള്ളുവര്‍ നഗറിലെ പി. ജയന്തി (27) ആസിഡും കത്തിയും ഉപയോഗിച്ചു പരുക്കേല്‍പിച്ചത്. പീളമേട്ടിലാണു സംഭവം.

രാഗേഷും ജയന്തിയും ദുബായിലെ ഒരു സ്ഥാപനത്തില്‍ ഒരുമിച്ച്‌ ജോലി ചെയ്തു വരികയായിരുന്നു. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ ജയന്തി രാഗേഷുമായി അടുപ്പത്തിലാവുകയും ഒരുമിച്ച്‌ താമസം തുടങ്ങുകയും ചെയ്തു. കഴിഞ്ഞ ജൂലൈയില്‍ സഹോദരിയുടെ വിവാഹത്തിനു നാട്ടിലെത്തിയ രാഗേഷ് മൂന്നു മാസം മുന്‍പു വിവാഹിതനായി. ഇതിനിടെ ജയന്തി ചെന്നൈയില്‍ തിരിച്ചെത്തി. വിവാഹിതനായ വിവരം രാഗേഷ് ജയന്തിയെ അറിയിച്ചിരുന്നില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കഴിഞ്ഞ ദിവസം പീളമേട്ടിലെ ഒരു സര്‍വീസ് അപ്പാര്‍ട്‌മെന്റില്‍ എത്താന്‍ രാഗേഷ് സന്ദേശം നല്‍കി. രാവിലെ രണ്ടുപേരും അപ്പാര്‍ട്‌മെന്റില്‍ കണ്ടുമുട്ടിയപ്പോള്‍ തന്നെ വിവാഹം ചെയ്യാന്‍ ജയന്തി രാഗേഷിനോട് ആവശ്യപ്പെട്ടു. അപ്പോഴാണ് രാഗേഷ് താന്‍ വിവാഹിതനായ വിവരം ജയന്തിയെ അറിയിക്കുന്നത്. ഇതിനിടെ ജയന്തി രാഗേഷിന്റെ മുഖത്തേക്ക് ആസിഡ് ഒഴിച്ചശേഷം കത്തി ഉപയോഗിച്ച്‌ ആക്രമിച്ചതായി പൊലീസ് അറിയിച്ചു. രാഗേഷിനെ ആക്രമിച്ച ശേഷം ജയന്തി വിഷം കഴിച്ചു. ഇരുവരുടേയും നില ഗുരുതരമല്ലെന്നു പൊലീസ് പറഞ്ഞു. രാഗേഷ് തന്നില്‍നിന്നു 18 ലക്ഷം രൂപ കൈപ്പറ്റിയിരുന്നതായി ജയന്തി പരാതി നല്‍കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക