ഇന്ത്യയുള്‍പ്പടെ കൂടുതല്‍ രാജ്യങ്ങളില്‍ കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിച്ചതോടെ ലോകം കടുത്ത ഭീതിയിലാണ്. നിലവിലുള്ള വാക്സിനുകള്‍ക്ക് പ്രതിരോധിക്കാന്‍ ആവില്ലെന്നതും വളരെവേഗം വ്യാപിക്കും എന്നതുമാണ് പേടിക്ക് പ്രധാന കാരണം. ഒമിക്രോണ്‍ കണ്ടെത്തിയതിന് പിന്നാലെ നിരവധി രാജ്യങ്ങളാണ് ആഫ്രിക്കയിലേക്ക് വിമാന സര്‍വീസുകള്‍ നിര്‍ത്താന്‍ തീരുമാനിച്ചത്.

എന്നാല്‍ ഇപ്പോള്‍ ഒമിക്രോണ്‍ കൊവിഡ് വകഭേദം ഉണ്ടായതിനെ കുറിച്ചുള്ള വ്യക്തമായ സൂചനകള്‍ പുറത്ത് വരുകയാണ്. ദീര്‍ഘകാലമായി എയ്ഡ്സ് ബാധിച്ച രോഗിയില്‍ നിന്നുമാണ് ഒമൈക്രോണ്‍ വേരിയന്റ് ആദ്യമായി പുറത്ത് വന്നിട്ടുള്ളതെന്ന സംശയം പ്രകടിപ്പിക്കുകയാണ് ദക്ഷിണാഫ്രിക്കന്‍ ശാസ്ത്രജ്ഞര്‍. പുതിയ കൊവിഡ് വകഭേദത്തെ കുറിച്ച്‌ പഠിക്കുന്ന ശാസ്ത്രജ്ഞരാണ് ഈ ഞെട്ടിപ്പിക്കുന്ന വിവരം നല്‍കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രോഗപ്രതിരോധ ശേഷി കുറഞ്ഞവരില്‍ കൊവിഡ് രോഗാണുക്കള്‍ ശരീരത്ത് നീണ്ടകാലം നിലനില്‍ക്കാറുണ്ട്. ഇവരില്‍ വൈറസുകള്‍ക്ക് വകഭേദങ്ങള്‍ സംഭവിക്കുന്നതിനും തെളിവുകള്‍ അനവധിയാണ്. ശരീരത്തില്‍ ആന്റിബോഡികള്‍ നിര്‍മ്മിക്കാനാവാതെ വീണ്ടും വൈറസ് സ്വയം ആവര്‍ത്തിക്കുമ്ബോഴാണ് വ്യതിയാനങ്ങള്‍ ഉണ്ടാവുന്നത്.

കൊറോണ വൈറസിന്റെ കാര്യത്തില്‍ ഇത് ശരീരത്തിനുള്ളില്‍ മാത്രമേ സംഭവിക്കൂ, കോശങ്ങള്‍ക്ക് പുറത്ത് സംഭവിക്കാറില്ല. ആരോഗ്യകരമായ രോഗപ്രതിരോധ സംവിധാനത്തിന്റെ അഭാവത്തില്‍ ഏറെക്കാലം അണുബാധ നിലനില്‍ക്കും, അത്തരക്കാരുടെ ശരീരത്തില്‍ വകഭേദങ്ങള്‍ സൃഷിടിക്കുവാനുള്ള അനുയോജ്യമായ അന്തരീക്ഷം ഉണ്ടാവുകയും ചെയ്യും.

ഒമിക്രോണ്‍ വകഭേദം പ്രതീക്ഷിച്ചതിലും തീവ്രമാകുകയാണെങ്കില്‍, അത് ലോകമെമ്ബാടുമുള്ള വിവിധ സര്‍ക്കാരുകളെ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ പ്രേരിപ്പിക്കും. ചരക്കുകളുടെയും സേവനങ്ങളുടെയും ആവശ്യകതയ്‌ക്ക് ഇത് കനത്ത പ്രഹരമാകും. കൂടാതെ ലോകം കടുത്ത സാമ്ബത്തിക മാന്ദ്യത്തിലേക്ക് പോകും എന്ന് ഇത് ഉറപ്പാക്കുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. ഇപ്പോള്‍ തന്നെ പല രാജ്യങ്ങളിലേക്കും യാത്രാവിലക്കുണ്ട്. പ്രത്യക്ഷത്തില്‍ വലിയ പ്രശ്നമായി തോന്നില്ലെങ്കിലും അത്തരം രാജ്യങ്ങളുടെ സാമ്ബത്തിക രംഗത്തെത്തയും ജനങ്ങളുടെ ജീവിതത്തെയും ഇത് പ്രതികൂലമായാണ് ബാധിക്കുന്നത്. ആശുപത്രി വാസംവേണ്ട രോഗികളുടെ എണ്ണം കൂടിയാല്‍ വികസിത രാജ്യങ്ങളാണെങ്കില്‍ പോലും പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലേക്ക് എത്തിയേക്കാം.

കടുത്ത സാമ്ബത്തിക ചെലവാകും ഇതുംമൂലം ഉണ്ടാകുക. വരവ് ഏറക്കുറെ പൂര്‍ണമായും നിലയ്ക്കുകയും ചെലവ് പരിധിവിട്ട് കൂടുകയും ചെയ്യുന്ന അവസ്ഥ.രാജ്യങ്ങളും കമ്ബനികളും പാപ്പരാവുന്നതോടെ കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടാനുള്ള സാദ്ധ്യതയും വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പ്രവാസികളെയാണ് ഇത് ഏറെ ബാധിക്കുക.

തകരുന്ന വ്യവസായങ്ങളെ പിടിച്ചുനിറുത്താന്‍ അടിയന്തര സാമ്ബത്തിക സഹായം നല്‍കാന്‍ സര്‍ക്കാരുകള്‍ നിര്‍ബന്ധിതരാകുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിയേക്കാം എന്നാണ് തിങ്ക്ടാങ്ക് ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോ-ഓപ്പറേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് (ഒഇസിഡി) റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത് സര്‍ക്കാരുകള്‍ക്ക് താങ്ങാനാവത്ത സാമ്ബത്തിക ബാദ്ധ്യത ആയിരിക്കും ഉണ്ടാക്കുക.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക