യുവാവിനെ മര്‍ദിച്ച കേസില്‍ പിടിയിലായ ഗുണ്ടാ നേതാവിനെ സ്റ്റേഷന്‍ ജാമ്യം നല്‍കി വിട്ടയച്ച സംഭവത്തില്‍ സസ്‌പെന്‍ഷനിലായ തിരുവനന്തപുരം മംഗലപുരം എസ്‌ഐയുടെ വാട്‌സ് ആപ് സ്റ്റാറ്റസ് വിവാദമാവുന്നു. ഗുഡ് എന്ന അര്‍ത്ഥം വരുന്ന തരത്തില്‍ പെരുവിരല്‍ ഉയര്‍ത്തി പിടിച്ചിരിക്കുന്ന സ്വന്തം ഫോട്ടോയാണ് എസ് ഐ തുളസീധരന്‍ നായര്‍ സ്റ്റാറ്റസ് ആക്കിവച്ചിരിക്കുന്നത്. ഫോട്ടോയ്ക്ക് താഴെ ക്യാപ്ഷനായി ‘പോടാ പുല്ലേ’ എന്നും എസ് ഐ കുറിച്ചിട്ടുണ്ട്.

ഡിഐജി സഞ്ജയ് കുമാര്‍ ഗുരുഡിന്‍ വെള്ളിയാഴ്ച മംഗലപുരം സ്റ്റേഷനില്‍ നടത്തിയ മിന്നല്‍ പരിശോധനയ്ക്ക് പിന്നാലെ ശനിയാഴ്ചയാണ് എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തത്. തുളസീധരന്‍ നായര്‍ ഗുരുതര വീഴ്ച വരുത്തിയെന്നായിരുന്നു സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തെക്കുറിച്ച്‌ ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ അന്വേഷിക്കുമെന്നും അധികൃതര്‍ അറിയിച്ചിരുന്നു. എന്നാല്‍ സസ്‌പെന്‍ഷന്‍ ഉത്തരവ് ഇറങ്ങിയ അന്നു രാത്രി എട്ടരയ്ക്കാണ് തുളസീധരന്‍ നായര്‍ ‘പോടാ പുല്ലേ’ എന്ന കുറിപ്പോടെ സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്തത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തിരുവനന്തപുരം കണിയാപുരം പുത്തന്‍തോപ്പ് ചിറയ്ക്കല്‍ ആസിയ മന്‍സിലില്‍ എച്ച്‌ അനസി(25)ന് നടുറോഡില്‍ ഗുണ്ടയുടെ ക്രൂരമര്‍ദനമേറ്റ സംഭവമാണ് വിവാദങ്ങളുടെ തുടക്കം. ബൈക്ക് തടഞ്ഞ് നിര്‍ത്തി അനസിനെ മര്‍ദിച്ച ഗുണ്ടാ നേതാവ് ഫൈസലിനെ സ്റ്റേഷന്‍ ജാമ്യം നല്‍കി വിട്ടയക്കുകയായിരുന്നു. ബൈക്ക് തടഞ്ഞുനിര്‍ത്തി താക്കോല്‍ ഊരിമാറ്റിയായിരുന്നു മര്‍ദനം. മര്‍ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളടക്കം പുറത്തുവന്നിട്ടും പരാതിയില്‍ കേസ് എടുക്കാന്‍ പൊലീസ് തയ്യാറായിരുന്നില്ല.

വിഷയം വാര്‍ത്തയായതോടെ ചെറിയ വകുപ്പ് ചുമത്തി കേസെടുക്കുകയും ചെയ്തു. പിന്നാലെ പൊലീസ് സ്റ്റേഷനില്‍ ഹാജരായി ഫൈസല്‍ ജാമ്യമെടുത്ത് പുറത്തിറങ്ങുകയും ചെയ്തു. വധശ്രമ കേസില്‍ പൊലീസ് തെരയുന്ന പ്രതിയായിട്ടും സ്റ്റേഷന്‍ ജാമ്യം നല്‍കി വിട്ടയച്ചത് വലിയ വിമര്‍ശനം നേരിടുകയും ചെയ്തു

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക